Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൗരി ലങ്കേഷിനെ വധിച്ച സംഭവത്തിൽ തോക്ക് കൈമാറിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ ; കേസിലെ മുഖ്യ പ്രതി പരുശുറാം വാഗ്മോറിനെ ബൈക്കിൽ കൊണ്ടു വന്നതും തോക്ക് കൈമാറിയതും ഇയാളാണെന്ന് അന്വേഷണ സംഘം; കൊല നടത്താനുപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല

ഗൗരി ലങ്കേഷിനെ വധിച്ച സംഭവത്തിൽ തോക്ക് കൈമാറിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ ; കേസിലെ മുഖ്യ പ്രതി പരുശുറാം വാഗ്മോറിനെ ബൈക്കിൽ കൊണ്ടു വന്നതും തോക്ക് കൈമാറിയതും ഇയാളാണെന്ന് അന്വേഷണ സംഘം; കൊല നടത്താനുപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് പിടിയിൽ. കൊല നടത്തിയയാൾക്ക് തോക്ക് കൈമാറിയെന്ന് സംശയിക്കുന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. മോഹൻ നായിക്ക് എന്നാണ് ഇയാളുടെ പേര്. ബുധനാഴ്‌ച്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

മോഹനെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മോഹനെയും ചേർത്ത് ഏഴ് പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. കന്നട- കുടക് അതിർത്തിയിലുള്ള സുള്ളിയയ്ക്ക് അടുത്ത് നിന്നുമാണ് പൊലീസ് മോഹനെ പിടികൂടിയത്. കേസിലെ മുഖ്യ പ്രതിയായ പരശുറാം വാഗ്മോറിനെ സിന്ദഗിയിൽ നിന്നും ബൈക്കിൽ എത്തിക്കുകയും വധം നടത്താനുള്ള തോക്ക് മോഹൻ കൈമാറുകയും ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

2017 സെപ്റ്റംബർ അഞ്ചിനാണ് രാജേശ്വരി നഗറിലുള്ള വീട്ടിൽ വെച്ച് മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടത്. മോഹനെ ഇതിന് മുൻപ് സിപിഐ നേതാവായ ഗോവിന്ദ് പൻസാരെ കൊല്ലപ്പെട്ട സംഭവത്തിലും പിടികൂടിയിരുന്നു. എന്നാൽ ഈ കേസിൽ നിന്നും വൈകാതെ ഇയാളെ വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP