Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരുമാനം ഉണ്ടാക്കാൻ കുറുക്കുവഴിയുമായി വിമാന കമ്പനികൾ; 30 കിലോയിൽ താഴെ തൂക്കമേയുള്ളൂവെങ്കിലും ചെക്ക് ഇൻ ബാഗുകൾ ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രത്യേക നിരക്ക് ഈടാക്കി ഒമാൻ എയർ; എല്ലാ എയർലൈനുകളും ഒരേ നിലപാടിലേക്കെന്ന് സൂചന

വരുമാനം ഉണ്ടാക്കാൻ കുറുക്കുവഴിയുമായി വിമാന കമ്പനികൾ; 30 കിലോയിൽ താഴെ തൂക്കമേയുള്ളൂവെങ്കിലും ചെക്ക് ഇൻ ബാഗുകൾ ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രത്യേക നിരക്ക് ഈടാക്കി ഒമാൻ എയർ; എല്ലാ എയർലൈനുകളും ഒരേ നിലപാടിലേക്കെന്ന് സൂചന

കരിപ്പൂർ: വിമാനത്തിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ബാഗേജുകളുടെ എണ്ണത്തിൽ വിമാനക്കമ്പനികൾ നിയന്ത്രണം കൊണ്ടുവന്ന് പണം തട്ടാൻ വിമാനക്കമ്പികൾ ഒരുങ്ങുന്നു. 30 കിലോ വരെ ബാഗേജ് അനുവദിക്കാമെന്ന നയം അട്ടിമറിക്കാനാണ് നീക്കം. ചെക്ക് ഇൻ ബാഗേജുകളുടെ എണ്ണം കുറയ്ക്കാനെന്ന പേരിലാണ് ഈ കള്ളക്കളി.

ഒമാൻ എയർവേയ്സാണ് ഇത്തരത്തിൽ ആദ്യ നീക്കം നടത്തിയിരിക്കുന്നത്. ഒമാൻ എയർവേയ്സിനു പിറകെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികളും ഇതേ നിലപാട് സ്വീകരിക്കാനാണ് സാധ്യത. കേരളത്തിൽനിന്നുള്ള യാത്രക്കാരെയാവും ഈ നീക്കം പ്രധാനമായും ബാധിക്കുക. യാത്രക്കാരെ കൊള്ളയടിക്കാനാണ് ഈ നീക്കമെന്ന വിലയിരുത്തൽ സജീവമാണ്. വിദേശ വിമാനക്കമ്പനികളുടെ നയത്തെ തിരുത്താൻ കഴിയാത്തതും കൊള്ളയ്ക്ക് തുണയാകുന്നു.

ജനുവരി ഒന്നുമുതൽ യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജായി ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂവെന്ന് ഒമാൻ എയർ വ്യക്തമാക്കിയിട്ടുണ്ട്. അധികമായി കൊണ്ടുവരുന്ന ഓരോ ബാഗേജിനും പ്രത്യേക തുക ഈടാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഒരൊറ്റ ബാഗേജ് മാത്രമായി വരുന്ന യാത്രക്കാരന് 30 കിലോ തൂക്കംവരെ വിമാനത്തിൽ അനുവദിക്കും. അധികം വരുന്ന ഓരോ ബാഗേജിനും 20 കിലോവരെ 20 ഒമാനി റിയൽ വീതം നൽകണം.

നിലവിൽ ബാഗേജുകളുടെ തൂക്കത്തിനനുസരിച്ച് തുക ഈടാക്കുന്ന രീതിയാണ് വിമാനക്കമ്പനികൾ പിൻതുടരുന്നത്. ഓൺലൈനായി മുൻകൂട്ടി കൂടുതൽ ബാഗേജുകൾ ബുക്കുചെയ്യുന്നപക്ഷം ബാഗേജ് ഒന്നിന് 16 ഒമാൻ റിയാൽ വീതമായിരിക്കും ഈടാക്കുക. ഇരുപത് കിലോവരെയായിരിക്കും ഇത്തരത്തിൽ അനുവദിക്കുക. എന്നാൽ ഇത്തരത്തിൽ മുൻകൂട്ടി അറിയിക്കാതെ കൊണ്ടുവരുന്ന ബാഗേജുകൾ അത് ഒരുകിലോ ആയാൽപ്പോലും 20 റിയാൽ വീതം നൽകേണ്ടിവരും.

എക്സിക്യുട്ടീവ്, ബിസിനസ് ക്ളാസ് ടിക്കറ്റുകളിൽ ഇതിന് അയവുണ്ടായിരിക്കും. ഇത്തരം ക്ലാസുകളിൽ 20 കിലോവരെ അധിക ബാഗേജ് സൗജന്യമായി അനുവദിക്കും. വളർത്തുമൃഗങ്ങൾ കായിേകാപകരണങ്ങൾ എന്നിവ പ്രത്യേക അനുമതിയോടെ കുറഞ്ഞ നിരക്കിൽ കൊണ്ടുപോകാൻ സൗകര്യമൊരുക്കും. അതേസമയം ഒരാൾക്ക് അനുവദിക്കുന്ന പരമാവധി ഹാൻഡ് ബാഗേജ് ഏഴു കിലോയായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP