Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കള്ളപ്പണക്കാരെ കണ്ടെത്താൻ സ്വച്ഛ് ധൻ അഭിയാൻ സോഫ്ട്‌വെയറുമായി ആദായനികുതി വകുപ്പ്; സാമ്പത്തിക മേഖലയുടെ ശുദ്ധീകരണത്തിനു സഹായിക്കുന്ന സോഫ്ട്‌വെയറിന്റെ പേരിനു പ്രചോദനം പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി; പണത്തിനു കണക്കില്ലെങ്കിൽ വൻ നിക്ഷേപകർ കുടുങ്ങും

കള്ളപ്പണക്കാരെ കണ്ടെത്താൻ സ്വച്ഛ് ധൻ അഭിയാൻ സോഫ്ട്‌വെയറുമായി ആദായനികുതി വകുപ്പ്; സാമ്പത്തിക മേഖലയുടെ ശുദ്ധീകരണത്തിനു സഹായിക്കുന്ന സോഫ്ട്‌വെയറിന്റെ പേരിനു പ്രചോദനം പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി; പണത്തിനു കണക്കില്ലെങ്കിൽ വൻ നിക്ഷേപകർ കുടുങ്ങും

ന്യൂഡൽഹി: നോട്ടുനിരോധനത്തെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട കോടിക്കണക്കിനു രൂപയുടെ കള്ളപ്പണ വിവരങ്ങൾ കണ്ടെത്താൻ ആദായനികുതി വകുപ്പിനെ സഹായിക്കുന്നത് ഒരു പ്രത്യേക സോഫ്ട് വെയറാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശുദ്ധമാക്കാൻ സഹായിക്കുന്ന ഈ സോഫ്ട് വെയറിന് സ്വച്ഛ് ധൻ എന്നാണു പേര്. മാലിന്യ മുക്ത ഇന്ത്യയ്ക്കായി മോദി നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു പേരു നല്കിയിരിക്കുന്നത്.

രാജ്യത്തെ കള്ളപ്പണം കണ്ടെത്താനുള്ള പദ്ധതിക്ക് സ്വച്ഛ് ധൻ അഭിയാൻ ഓപറേഷൻ എന്നാണ് ആദായനികുതി വകുപ്പ് പേരിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു സോഫ്ട് വെയർ. പണം നിക്ഷേപിക്കപ്പെട്ട എല്ലാ അക്കൗണ്ടുകളുംെ സ്വച് ധൻ അഭിയാൻ സോഫ്ട് വെയർ കണ്ടെത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയർമാൻ സുശീൽ ചന്ദ്ര വ്യക്തമാക്കി.

ഓപറേഷന്റെ ഫലമായി നോട്ടു നിരോധനം നിലനിന്ന നവംബർ എട്ടുമുതൽ ഡിസംബർ 30വരെ ബാങ്കുകളിൽ വൻ നിക്ഷേപം നടത്തിയ 18 ലക്ഷം പേരാണ് ആദായനികുതി വകുപ്പിന്റെ റഡാറിൽ പതിഞ്ഞിരിക്കുന്നത്. അഞ്ചു ലക്ഷത്തിനു മുകളിലുള്ള നിക്ഷേപമാണ് ഇവർ നടത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇവർക്ക് ആദായനികുതി വകുപ്പ് ഇമെയിലും ടെക്സ്റ്റ് മെസേജുകളും അയച്ചിട്ടുണ്ട്. ഇതിനോടു പ്രതികരിക്കാത്തവർക്ക് തുടർ നടപടികൾ ചൂണ്ടിക്കാട്ടി നോട്ടീസ് അയയ്ക്കും.

നോട്ടു നിരോധനത്തിനു ശേഷം രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപം നടത്തിയ ഒരു കോടി അക്കൗണ്ടുകൾ കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഈ അക്കൗണ്ടുകളിലായി മൊത്തം എട്ടു ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP