Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യത്യസ്ത ജാതിയിൽപ്പെട്ടവരുടെ പ്രണയവിവാഹത്തെ വീട്ടുകാർ എതിർത്തു; ഒളിച്ചോടിയ കമിതാക്കൾ വിവാഹം ഫേസ്‌ബുക്കിൽ ലൈവാക്കി കാണിച്ച് പ്രതികാരം തീർത്തു; ബംഗളുരുവിൽ നിന്നും ഒരു വ്യത്യസ്ത കല്ല്യാണക്കഥ

വ്യത്യസ്ത ജാതിയിൽപ്പെട്ടവരുടെ പ്രണയവിവാഹത്തെ വീട്ടുകാർ എതിർത്തു; ഒളിച്ചോടിയ കമിതാക്കൾ വിവാഹം ഫേസ്‌ബുക്കിൽ ലൈവാക്കി കാണിച്ച് പ്രതികാരം തീർത്തു; ബംഗളുരുവിൽ നിന്നും ഒരു വ്യത്യസ്ത കല്ല്യാണക്കഥ

ബാംഗ്ലൂർ: പ്രണയ വിവാഹത്തെ അംഗീകരിക്കാൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. ഇനി ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചാൽ തന്നെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുന്ന ദുരഭിമാന കൊലപാതകങ്ങളും അരങ്ങേറുന്ന നാട്. ഇതൊക്കെയാണെങ്കിലും പ്രണയ വിവാഹങ്ങളുടെ എണ്ണം കുറയ്ക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹിതരായ കമിതാക്കളുടെ പ്രതികാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഒളിച്ചോടി വിവാഹിതരായ കമിതാക്കൾ ഫേസ്‌ബുക്കിൽ ലൈവായി വിവാഹം കാണിച്ചാണ് തങ്ങൾ ഒരുമിച്ച് ജീവിക്കുമെന്ന് സന്ദേശം നൽകിയത്.

ബെംഗളൂരിലാണ് സംഭവം. 25കാരനായ കിരൺകുമാറും 19കാരി അർപിതയുമാണ് വിവാഹം ഫേസ്‌ബുക്ക് ലൈവാക്കിയത്. വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരുടെയും ബന്ധത്തെ വീട്ടുകാർ അനുകൂലിച്ചില്ല. ഇതോടെ ഇരുവരും വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇവരെ കാണുന്നില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.

എല്ലാവരും വിവാഹത്തിന് ഉണ്ടാകണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ അത് സാധ്യമാകാത്തതിനെതുടർന്നാണ് വിവാഹം ഫേസ്‌ബുക്കിലൂടെ കാണിക്കാമെന്ന് തീരുമാനിച്ചതെന്നും ഇവർ അറിയിച്ചു. കിരൺകുമാർ വ്യവസായിയാണ്. അർപിത രണ്ടാവർഷ ബികോം വിദ്യാർത്ഥിയും. ഏതായാലും ഫേസ്‌ബുക്ക് ലൈവായി വിവാഹം കാണിച്ചതോടെ പൊലീസ് കേസ് തീർപ്പാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായ സ്ഥിതിക്ക് വിവാഹം തടയാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP