Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെറുതെയായത് ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമം എന്ന സ്റ്റാലിന്റെ സ്വപ്നം; കരുണാനിധിയുടെ ചരമവാർഷിക സമ്മേളനത്തിലും ഒന്നിക്കാനാകാതെ പ്രതിപക്ഷം; സമ്മേളനത്തിൽ പങ്കെടുത്തത് മമത ബാനർജിയും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയും മാത്രം; കാശ്മീർ വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സ്റ്റാലിനും

വെറുതെയായത് ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമം എന്ന സ്റ്റാലിന്റെ സ്വപ്നം; കരുണാനിധിയുടെ ചരമവാർഷിക സമ്മേളനത്തിലും ഒന്നിക്കാനാകാതെ പ്രതിപക്ഷം; സമ്മേളനത്തിൽ പങ്കെടുത്തത് മമത ബാനർജിയും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയും മാത്രം; കാശ്മീർ വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സ്റ്റാലിനും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി കരുണാനിധിയുടെ ചരമവാർഷിക സമ്മേളനം ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമ വേദിയാകുമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വെറുതെയായി. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഏകാധിപത്യപരമായ നടപടികളിലേക്ക് ഭരണകൂടം കൂടുതൽ കടക്കുകയാണെന്ന വിമർശനം പരക്കെ നിലനിൽക്കുന്നുണ്ട്.

പ്രതിപക്ഷത്തുള്ള പാർട്ടികൾക്ക് തമ്മിൽ പേരിന് പോലും ഐക്യം നിലനിർത്താനാകാത്തതും ഇതിന് കാരണമാകുന്നു. ഇതിനിടയിലാണ് ബിജെപിയ്‌ക്കെതിരെ ശബ്ദമുയർത്തുന്ന പാർട്ടികളെ ഏകോപിപിക്കാൻ സ്റ്റാലിൻ ശ്രമം നടത്തുന്നത്. കരുണാനിധിയുടെ ചരമവാർഷിക സമ്മേളനം ഇത്തരമൊരു വേദിയായി മാറ്റാനാകുമെന്നായിരുന്ന സ്റ്റാലിന്റെ വിലയിരുത്തൽ.

എന്നാൽ രാഹുൽഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പടെയുള്ളവർ സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവർ മാത്രമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ആന്ധ്രാപ്രദേശ് മുന്മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകൾ കാരണം പങ്കെടുക്കാനാകില്ലെന്ന് ഇവർ അറിയിച്ചു.

വേദിയിൽ മമത ബാനർജി കാശ്മീർ പ്രശ്‌നം ഉന്നയിക്കുകയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാത്ത നിസ്സഹായവസ്ഥ ചെറുത്തു നിൽപ്പ് അനിവാര്യമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യത്തെ ബലികഴിക്കാനാകില്ലെന്നും മമത പറഞ്ഞു.

കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യപ്പെടരുതായിരുന്നെന്ന് പറഞ്ഞ സ്റ്റാലിൻ പ്രതിപക്ഷം ഒരുമിച്ച് നിൽക്കേണ്ടത് ആവശ്യമാണെും വേദിയിൽ ഓർമ്മപ്പെടുത്തി. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ നാരായണസ്വാമി മാത്രമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് ചടങ്ങിൽ എത്താൻ കഴിഞ്ഞില്ല. ഇത്തരമൊരു സംഗമത്തിൽ നിന്ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വിട്ട് നിന്നത് പ്രതിപക്ഷം കാലുറപ്പിക്കാൻ ബുന്ധിമുട്ടുന്നതിന് സൂചനയാണെന്നും ആരോപണം ഉയരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP