Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോട്ടിപ്പണി ഇപ്പോഴുമുള്ള അപൂർവ്വ സംസ്ഥാനം; കക്കൂസുകൾ ഇല്ലാത്ത അംഗനവാടികൾ; അനുവദിച്ച തുക തുടർച്ചയായി പാഴാക്കുന്നു; രാജ്യത്തെ വികസന മോഡലായ ഗുജറാത്തിനെ കുറിച്ചു സിഎജി റിപ്പോർട്ടിൽ പറയുന്നത്

തോട്ടിപ്പണി ഇപ്പോഴുമുള്ള അപൂർവ്വ സംസ്ഥാനം; കക്കൂസുകൾ ഇല്ലാത്ത അംഗനവാടികൾ; അനുവദിച്ച തുക തുടർച്ചയായി പാഴാക്കുന്നു; രാജ്യത്തെ വികസന മോഡലായ ഗുജറാത്തിനെ കുറിച്ചു സിഎജി റിപ്പോർട്ടിൽ പറയുന്നത്

അഹമ്മദാബാദ്: രാജ്യത്തെ വികസന മോഡലായി ഗുജറാത്തിനെ ഉയർത്തിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ എല്ലാ അടിസ്ഥാന സൗകര്യവും ഗുജറാത്തിലെത്തി എന്നാണ് വിശ്വാസം. എന്നാൽ സിഎജിയുടെ റിപ്പോർട്ടിലെ വസ്തുതകൾ ഇതിന് നിരക്കാത്തതാണ്. ഗുജറാത്തിലെ വികസന മോഡലിനെ തള്ളിപ്പറയുന്നതാണ് ഇത്.

'ഗുജറാത്ത് മോഡലി'ന്റെ ശോച്യാവസ്ഥ ചിത്രീകരിക്കുന്ന സി.എ.ജി. റിപ്പോർട്ടാണ് പുറത്ത് വന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തിയ റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാറിനെതിരെ കടുത്ത വിമർശനമുള്ളത്. റിപ്പോർട്ട് കഴിഞ്ഞദിവസം നിയമസഭയിൽ വച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന 2008-13 കാലയളവിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. ലഭ്യമായ ഫണ്ടിന്റെ പകുതിപോലും ചെലവഴിക്കാൻ 2008-13 കാലയളവിൽ സർക്കാറിന് കഴിഞ്ഞില്ല.

ഇതേ കാലയളവിൽ കക്കൂസുകളില്ലാത്ത 5000ത്തോളം അങ്കണവാടികൾ സംസ്ഥാനത്ത് ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസം, ഭവനനിർമ്മാണം തുടങ്ങിയ മേഖലകളിലെ കെടുകാര്യസ്ഥത പരിഹരിക്കാൻ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്ത് ഇപ്പോഴും തോട്ടിപ്പണി നിലനിൽക്കുന്നുവെന്നും ജനസംഖ്യാ കണക്കെടുപ്പ് റിപ്പോർട്ട് ഉദ്ധരിച്ച് സി.എ.ജി. കുറ്റപ്പെടുത്തുന്നു.

വീടുകളിൽ കക്കൂസുകൾ നിർമ്മിക്കുന്ന കാര്യത്തിലും ഗുജറാത്ത് സർക്കാർ വേണ്ടത്ര ശുഷ്‌കാന്തി കാട്ടിയില്ല. നീക്കിവച്ച 559.4 കോടി രൂപയിൽ 278 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. അനുവദിച്ച ഫണ്ട് വിനിയോഗിക്കാത്തതിനാൽ സർവശിക്ഷാ അഭിയാനിൽ (എസ്.എസ്.എ.) നീക്കിവച്ച തുക വെട്ടിക്കുറയ്‌ക്കേണ്ട അസാധാരണ അനുഭവവും ഉണ്ടായി.

ആവശ്യത്തിന് അദ്ധ്യാപകരും കെട്ടിടസൗകര്യങ്ങളുമില്ലാത്ത നിരവധി പ്രൈമറിസ്‌കൂളുകൾ സംസ്ഥാനത്തുണ്ട്. എന്നിട്ടാണ് ഈ ഫണ്ട് പാഴാക്കിയത്. 2013ലെ കണക്കുപ്രകാരം ഒരു അദ്ധ്യാപകൻ പോലുമില്ലാത്ത 57 പ്രൈമറി വിദ്യാലയങ്ങളും 223 യു.പി.വിദ്യാലയങ്ങളും സംസ്ഥാനത്തുണ്ടായിരുന്നു. 357 പ്രൈമറിവിദ്യാലയങ്ങളിലും 678 യു.പി. വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സി.എ.ജി. റിപ്പോർട്ട് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP