Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

' 2000 കോടി മുടക്കി രാഷ്ട്രീയ പ്രതിമ നിർമ്മിച്ചവർ അത്രയും തുക തന്നെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് നൽകണം'; ' രാജ്യത്തിന്റെ വിദേശ വരുമാനത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്ന കേരളത്തെ പ്രളയക്കെടുതിയിൽ കേന്ദ്രം അവഗണിക്കുകയാണ്'; കേരളത്തോടുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം തലവൻ അസാദുദ്ദീൻ ഒവൈസി

' 2000 കോടി മുടക്കി രാഷ്ട്രീയ പ്രതിമ നിർമ്മിച്ചവർ അത്രയും തുക തന്നെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് നൽകണം'; ' രാജ്യത്തിന്റെ വിദേശ വരുമാനത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്ന കേരളത്തെ പ്രളയക്കെടുതിയിൽ കേന്ദ്രം അവഗണിക്കുകയാണ്'; കേരളത്തോടുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ ആഞ്ഞടിച്ച് എഐഎംഐഎം തലവൻ അസാദുദ്ദീൻ ഒവൈസി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രളയദുരിതത്തിൽ കേരളം വലയുമ്പോൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്ന വിമർശനവുമായി എഐഎംഐഎം തലവൻ അസാദുദ്ദീൻ ഒവൈസി. 'ഇന്ത്യയ്ക്ക് ലഭ്യമാകുന്ന വിദേശ പണത്തിന്റെ 40 ശതമാനം സംഭാവന ചെയ്യുന്നത് കേരളത്തിൽ നിന്നുമാണ്. 2000 കോടി രൂപയിലേറെ മുടക്കി രാഷ്ട്രീയ പ്രതിമ നിർമ്മിച്ചവർ ഇത്രയേറെ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് അത്രയെങ്കിലും തുക അനുവദിക്കണമെന്നും ' ഒവൈസി പറഞ്ഞു.

കേന്ദ്ര സർക്കാർ അവഗണിക്കപ്പെടുമ്പോഴും കഴിഞ്ഞ വർഷം രാജ്യത്തിന് ലഭിച്ച ആകെ വിദേശ വരുമാനത്തിന്റെ 40 ശതമാനമായിരുന്നു കേരളത്തിന്റെ സംഭാവന. കേരളത്തെ പുനർനിർമ്മിക്കാൻ സംസ്ഥാനത്തോടുള്ള ചിറ്റമ്മ നയം കേന്ദ്രം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനേക്കാൾ കൂടുതൽ തുക സംഭാവന ചെയ്ത യു.എ.ഇ സർക്കാരിന് ഒവൈസി നന്ദി പറഞ്ഞു.

എന്നാൽ ഈ തുക കേരളത്തിന് കിട്ടുന്നതിന് തടസങ്ങളുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. ഇത് പരിഹരിക്കണം. നേരത്തെ ഇദ്ദേഹത്തിന്റെ സംഘടന 16 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനത്തെ കുറിച്ച് ദേശീയ അന്തർദേശീയ തലത്തിൽ വ്യാപകമായ എതിർപ്പുകളുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP