Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമിതാക്കൾക്ക് റൂം: ഓയോ ഹോട്ടൽ പൂട്ടിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ; പൂട്ടിയത് കോയമ്പത്തൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ; അവിവാഹിതരായ ജോഡികൾക്കും റൂം അനുവദിക്കുമെന്ന് ഓയോ പരസ്യം; ഹോട്ടലിൽ സാദാചാര വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കലക്ടറും

കമിതാക്കൾക്ക് റൂം: ഓയോ ഹോട്ടൽ പൂട്ടിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ; പൂട്ടിയത് കോയമ്പത്തൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ; അവിവാഹിതരായ ജോഡികൾക്കും റൂം അനുവദിക്കുമെന്ന് ഓയോ പരസ്യം; ഹോട്ടലിൽ സാദാചാര വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കലക്ടറും

മറുനാടൻ ഡെസ്‌ക്‌

കോയമ്പത്തൂർ: അവിവാഹതരായ യുവതിക്കും യുവാവിനും റും അനുവദിച്ചതിൽ കോയമ്പത്തൂരിലെ ഓയോ ഹോട്ടൽ പൂട്ടിച്ചു. ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ നൽകിയ പരാതിയെ തുടർന്നാണ് കോയമ്പത്തൂർ നഗരത്തിലെ പീലമേടിൽ ഹോട്ടൽ പൂട്ടിച്ചത്. ഹോട്ടൽ ബുക്കിങ്ങ് വെബ് സൈറ്റിൽ അവിവാഹിതരായ ജോഡികൾക്കും റൂം അനുവദിക്കുമെന്ന പരസ്യം നൽകിയ ഹോട്ടലിനെതിരെയാണ് നടപടി.

ഹോട്ടലിനെതിരെ ഓൾ ഇന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ ജില്ലാ അധികൃതർക്ക് പരാതി നൽകി. സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ലെന്ന സദാചാര പ്രശ്‌നം ഉന്നയിച്ചാണ് ജനാധിപത്യ അസോസിയേഷൻ പരാതി നൽകിയത്. ഹോട്ടലിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നും പരാതിയിൽ ആരോപിച്ചു. കെട്ടിടത്തിന് താമസാനുമതി മാത്രമാണെന്നും ഹോട്ടൽ നടത്താൻ അനുമതിയില്ലെന്നും പരാതിയിൽ പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്‌പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പരാതി ലഭിച്ചതിനെ തുടർന്ന് ഹോട്ടലിൽ റെയ്ഡ് നടത്തി രേഖകൾ പരിശോധിച്ചാണ് ജില്ലാ റവന്യൂ അധികൃതർ നടപടിയെടുത്തത്. ഹോട്ടലിൽ സാദാചാര വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് കലക്ടറും അറിയിച്ചു. റെയ്ഡിനിടെ ഹോട്ടലിൽ കോളേജ് വിദ്യാർത്ഥികൾ റൂമിൽ ഉണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. അവിവാഹിതരായ ജോഡികൾക്ക് റൂം അനുവദിക്കുന്നത് കുറ്റകരമാണെന്നും കോളേജ് വിദ്യാർത്ഥികൾക്ക് ഐഡി പ്രൂഫിന്റെ മാത്രം തെളിവിൽ ഹോട്ടലിൽ റൂം അനുവദിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലുടമക്കെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP