Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഓയോ ഹോട്ടൽസ് പരിച്ച് വിടുന്നത് 200 ജീവനക്കാരെ; ഡൽഹി ഓഫീസിലെ 60 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയത് തിങ്കളാഴ്‌ച്ച; മുംബൈയിലും പുനെയിലും വരും ദിവസങ്ങളിലും പിരിച്ചുവിടൽ ഉണ്ടാകും എങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതർ

ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഓയോ ഹോട്ടൽസ് പരിച്ച് വിടുന്നത് 200 ജീവനക്കാരെ; ഡൽഹി ഓഫീസിലെ 60 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയത് തിങ്കളാഴ്‌ച്ച; മുംബൈയിലും പുനെയിലും വരും ദിവസങ്ങളിലും പിരിച്ചുവിടൽ ഉണ്ടാകും എങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ 1400 കോടി രൂപയുടെ വൻ നിക്ഷേപത്തിന് തയ്യാറടുക്കുന്ന ഒയോ ഹോട്ടൽസ് ആൻഡ് ഹോംസ് കമ്പനി തങ്ങളുടെ 200 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. എക്‌സിക്യുട്ടീവ് മുതൽ മാനേജർമാർ വരെ സെയിൽസ് വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വൻ വളർച്ച നേടിയ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ കാരണം വ്യക്തമല്ല. ഒയോ ഡൽഹി ഓഫീസിലെ 60 ജീവനക്കാർക്ക് തിങ്കളാഴ്ച പിരിച്ചുവിടൽ നോട്ടീസ് നൽകി. മുംബൈയിലെയും പുനെയിലെയും ജീവനക്കാർക്ക് വരുംദിവസങ്ങളിൽ പിരിച്ചുവിടൽ നോട്ടീസ് നൽകും.

പിരിച്ചുവിടൽ നോട്ടീസിൽ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് വിവരം. ഒരു മാസത്തെ നോട്ടീസ് കാലാവധി അനുവദിച്ചിട്ടുണ്ട്. ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ കമ്പനി ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ഓരോ വർഷവും 4.5 മടങ്ങ് വളർച്ചയാണ് കമ്പനി നേടുന്നത്. ഇക്കുറിയും ഈ വളർച്ച നേടുമെന്നും മൂവായിരം പേരെ ഈ വർഷം നിയമിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു. കമ്പനിയുടെ പ്രധാന ബിസിനസ് സംരംഭമായ ഹോട്ടൽ ശൃംഖലയോടൊപ്പം നിലവിൽ കോ- ലീവിങ് സ്‌പേയ്‌സ് രംഗത്തും സജീവമാണ്. ഈ വർഷം കോ- ലീവിങ് സ്‌പേയ്‌സ് വിഭാഗത്തിൽ കൂടുതൽ വിപുലീകരണം നടത്താനും കമ്പനിക്ക് ആലോചനയുണ്ട്.

ഇത് കൂടാതെ, കോ- വർക്കിങ് സ്‌പേയ്‌സ്, ക്ലൗഡ് കിച്ചൺ സ്‌പേയ്‌സ് തുടങ്ങിയ മേഖലകളിലേക്കും ഒയോ ബിസിനസ് വിപുലീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. ഒയോ ഹോട്ടൽസ് ആൻഡ് ഹോംസ് കളക്ഷൻ ഒ- ഹോട്ടൽസ് എന്ന പേരിൽ പുതിയ ബ്രാൻഡിന് തുടക്കം കുറിക്കും. നിലവിലെ തങ്ങളുടെ പ്രധാന ബിസിനസ് വിഭാഗമായ ബജറ്റ് ഹോട്ടൽ സേവനങ്ങൾ ഈ പുതിയ ബ്രാൻഡിന് കീഴിലേക്ക് മാറ്റും.
നിലവിൽ ഇന്ത്യയിലെ 259 ഇന്ത്യൻ നഗരങ്ങളിലെ 8,700 കെട്ടിടങ്ങളിലായി ആകെ 1,73,000 മുറികൾ ഒയോ പ്ലാറ്റ്‌ഫോമിലുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് പത്ത് രാജ്യങ്ങളിലെ 500 നഗരങ്ങളിൽ ഒയോ സജീവമാണ്. നേപ്പാളിലെ 15 നഗരങ്ങളിലേക്കും ഈ വർഷം തന്നെ ഒയോ ബിസിനസ് വ്യാപിപ്പിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിനിടയിലാണ് കമ്പനിയിലെ കൂട്ട പിരിച്ചുവിടൽ.

ഒയോ അമിതമായ ചാർജ്ജുകൾ തങ്ങളുടെ പക്കൽ നിന്നും ഈടാക്കുന്നതായി കേരളത്തിലെ ഹോട്ടലുടമകൾ മുൻപ് ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് സമരങ്ങളും നടന്നിരുന്നു. ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നത് വിപണിയിലെ പ്രതികൂല സാഹചര്യത്തിലാവാമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP