Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി.ചിദംബരത്തെ ജൂലൈ10 വരെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല കോടതി; എയർസെൽ-മാക്‌സിസ് അഴിമതി കേസിലാണ് നിർദ്ദേശം;കേസിൽ വ്യക്തമായ മറുപടി നൽകാൻ സമയം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു

പി.ചിദംബരത്തെ ജൂലൈ10 വരെ അറസ്റ്റ് ചെയ്യരുതെന്ന് പട്യാല കോടതി; എയർസെൽ-മാക്‌സിസ് അഴിമതി കേസിലാണ് നിർദ്ദേശം;കേസിൽ വ്യക്തമായ മറുപടി നൽകാൻ സമയം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ്  ആവശ്യപ്പെട്ടിരുന്നു

ന്യൂഡൽഹി: എയർസെൽ-മാക്‌സിസ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. ഡൽഹി പട്യാല ഹാസ് കോടതിയാണ് എൻഫോഴ്‌സ് ഡയറക്ടറേറ്റിനോട് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേസിൽ വ്യക്തമായ മറുപടി നൽകാൻ സമയം വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേററ്റ് കോടതിയിൽ ആവശ്യപ്പെട്ടതോടെയാണ് ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചത്. തുടർനടപടികൾക്കായി കേസ് ജൂലൈ 10 ലേക്ക് മാറ്റി. ആ ദിവസം തന്നെയാണ് ചിദംബരത്തിന്റെ മകൻ കാർത്തിയോടും കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

ഇത് രണ്ടാം തവണയാണ് കോടതി ചിദംബരത്തിന്റെ അറസ്റ്റ് തടയുന്നത്.
മെയ് 30ന് കേസ് പരിഗണിച്ച കോടതി ജൂലൈ അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇ.ഡിയോട് നിർദ്ദേശിച്ചിരുന്നു. കാർത്തി ചിദംബരം പ്രതിയായ എയർസെൽ -മാക്‌സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് ചിദംബരം കോടതിയെ സമീപിച്ചത്.

യു.പി.എ കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ ധനകാര്യമന്ത്രിയായിരുന്നു ചിദംബരം. ആ കാലയളവിൽ നടന്ന എയർസെൽ- മാക്‌സിസ് ഇടപാടിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് (എഫ്.ഐ.പി.ബി) നേരിട്ട് അനുമതി നല്കിയതാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

ഫെബ്രുവരിയിൽ കേസുമായി ബന്ധെപ്പട്ട് കാർത്തി ചിദംബരത്തെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. മൗറീഷ്യസിലെ ഗ്ലോബൽ കമ്മ്യുണിക്കേഷൻ സർവീസിന്റെ കീഴിലുള്ള മാക്‌സിസ് എയർസെല്ലിൽ 800 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് അനുമതി ആവശ്യപ്പെട്ടുെവന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ് വിദേശ നിക്ഷേപത്തിന് അനുമതി നൽകേണ്ടത്. എന്നാൽ ഇവിടെ ധനമന്ത്രി നേരിട്ട് അനുമതി നൽകി. അനുമതി ലഭിച്ച ഉടൻ എയർസെൽ കാർത്തി ചിദംബരവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് 26 ലക്ഷം രൂപ നൽകിയെന്നുമാണ് സി.ബി.െഎയുെട ആരോപണം.

ഇക്കഴിഞ്ഞ ഡിസംബർ ഒന്നിന് എൻഫോഴ്സ്മെൻറ് കാർത്തിയുടെ അടുത്ത സുഹൃത്തുക്കളുടെ ചെന്നൈയിലും കൊൽക്കത്തയിലുമുള്ള വസതികളിൽ റെയ്ഡ് ചെയ്തിരുന്നു. സെപ്റ്റംബറിൽ കാർത്തിയുടെ 1.16 കോടി രൂപയുടെ സ്വത്തുക്കളും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ചിദംബരത്തിനു വേണ്ടി മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ കോടതിയിൽ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP