Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറസ്റ്റിലായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ കിട്ടിയ ആദ്യ അവസരത്തിൽ സമ്പദ് വ്യവസ്ഥയുടെ തകർച്ച ചൂണ്ടിക്കാട്ടി പി ചിദംബരം; സെപ്റ്റംബർ അഞ്ചുവരെ കസ്റ്റഡി കാലാവധി നീട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അഞ്ചു ശതമാനമെന്നാൽ എന്താണെന്ന് നിങ്ങൾക്കറിയില്ലേ എന്ന മറുചോദ്യവും; സാമ്പത്തിക പ്രതിസന്ധി മറക്കാനുള്ള തന്ത്രമാണ് തന്റെ അറസ്റ്റെന്ന് പറയാതെ പറഞ്ഞ് മുൻ കേന്ദ്രമന്ത്രി

അറസ്റ്റിലായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ കിട്ടിയ ആദ്യ അവസരത്തിൽ സമ്പദ് വ്യവസ്ഥയുടെ തകർച്ച ചൂണ്ടിക്കാട്ടി പി ചിദംബരം; സെപ്റ്റംബർ അഞ്ചുവരെ കസ്റ്റഡി കാലാവധി നീട്ടിയതിനെ കുറിച്ചുള്ള ചോദ്യത്തിന് അഞ്ചു ശതമാനമെന്നാൽ എന്താണെന്ന് നിങ്ങൾക്കറിയില്ലേ എന്ന മറുചോദ്യവും; സാമ്പത്തിക പ്രതിസന്ധി മറക്കാനുള്ള തന്ത്രമാണ് തന്റെ അറസ്റ്റെന്ന് പറയാതെ പറഞ്ഞ് മുൻ കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അറസ്റ്റിലായ ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച മുൻ കേന്ദ്രമന്ത്രി പി ചിദംബരം ചൂണ്ടിക്കാട്ടിയത് സമ്പദ് വ്യവസ്ഥയുടെ തകർച്ച. ഐഎൻഎക്സ് മീഡിയാ കേസിൽ സെപ്റ്റംബർ അഞ്ച് വരെ തന്റെ കസ്റ്റഡി കാലാവധി നീട്ടിയതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകരോട് കൈയിലെ അഞ്ച് വിരലുകൾ ഉയർത്തിക്കാട്ടുകയായിരുന്നു ചിദംബരം. ജിഡിപിയിലെ അഞ്ച് ശതമാനത്തിന്റെ കേവല വളർച്ച ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. 'അഞ്ച് ശതമാനം. അഞ്ച് ശതമാനമെന്നാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ?' എന്നായിരുന്നു ഇതോടൊപ്പം അദ്ദേഹം ചോദിച്ചത്. ഡൽഹിയിലെ സിബിഐ കോടതിയിൽ നിന്നിറങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളർച്ചാ തോത് കഴിഞ്ഞ ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വെറും അഞ്ച് ശതമാനം മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനാണ് ഏപ്രിൽ ജൂൺ കാലത്തെ ജിഡിപി വളർച്ചാ നിരക്ക് പുറത്തുവിട്ടത്. വളർച്ചാ നിരക്ക് പുറത്തുവന്നതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് മോദിസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

അതിനിടെ 15 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കു വിപണി കൂപ്പുകുത്തുന്നെന്ന വാർത്തകളും പുറത്തുവന്നുകഴിഞ്ഞു. ചെറുകിട ഉത്പാദന മേഖലയും പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകളുമുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നെന്ന സൂചനകൾ വ്യക്തമാക്കി ഓഹരിവിപണിയും കൂപ്പുകുത്തുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. എൗസ് ആൻഡ് പി ,ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റി 50 സൂചികകളും കുത്തനെ താഴ്ന്നു. രാജ്യത്തെ സാമ്പത്തിക വളർച്ചയും യു.എസ്-ചൈന വ്യാപാരബന്ധം വഷളായതും വിപണിയെ ബാധിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

വളർച്ചാ നിരക്കിലെ കുറവ് ചർച്ചയാകാതിരിക്കാനുള്ള നീക്കമാണ് തന്റെ അറസ്റ്റിന് പിന്നിലുള്ളതെന്ന് അർത്ഥമാക്കുന്നതാണ് ചിദംബരത്തിന്റെ പ്രതികരണം. സുപ്രീംകോടതിയിൽ ചിദംബരത്തെ സിബിഐ കസ്റ്റഡിയിൽ ഇനി വേണ്ടെന്ന് കേന്ദ്രസർക്കാർ വാദിച്ചെങ്കിലും സുപ്രീംകോടതി സിബിഐ കസ്റ്റഡിയിൽത്തന്നെ വിടാൻ ഉത്തരവിടുകയായിരുന്നു.

ഞങ്ങൾക്കിനി ചിദംബരത്തിനെ ചോദ്യം ചെയ്യണമെന്നില്ല. ചോദ്യം ചെയ്യൽ അവസാനിച്ചു. ഇനി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു. സിബിഐയുടെ റിമാൻഡിനെതിരായി ചിദംബരം നൽകിയ ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ചിലായിരുന്നു കേന്ദ്രസർക്കാർ ഈ നിലപാടെടുത്തത്. എന്നാൽ ചിദംബരം സിബിഐ കസ്റ്റഡിയിൽത്തന്നെ തുടരട്ടെയെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP