Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയത അടിച്ചേൽപ്പിച്ച് ലോകത്ത് ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടുണ്ടോ എന്ന് പി ചിദംബരം; പ്രത്യേക അധികാരങ്ങൾ നഷ്ടമായ കശ്മീരിനെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതാവ് ഉപയോഗിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ; സാധാരണക്കാരുടെ ചിന്ത എങ്ങനെയാകും എന്നും മുൻ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്

ദേശീയത അടിച്ചേൽപ്പിച്ച് ലോകത്ത് ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടുണ്ടോ എന്ന് പി ചിദംബരം; പ്രത്യേക അധികാരങ്ങൾ നഷ്ടമായ കശ്മീരിനെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതാവ് ഉപയോഗിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ; സാധാരണക്കാരുടെ ചിന്ത എങ്ങനെയാകും എന്നും മുൻ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കേന്ദ്രസർക്കാറിന്റെ നടപടികൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ലോകത്ത് ദേശീയത അടിച്ചേൽപ്പിച്ച് ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്തുകളയുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിയുടെ പേരിൽ കോൺ്ഗ്രസിനുള്ളിൽ അഭിപ്രായ ഐക്യം രൂപീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം.

'ജമ്മുകശ്മിനോട് ചെയ്ത ഏറ്റവും വലിയ ചതിയെന്നാണ് കേന്ദ്ര സർക്കാറിന്റെ നടപടിയെക്കുറിച്ച് കശ്മീരിൽ നിന്നുള്ള മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ പ്രതികരിച്ചത്. അദ്ദേഹത്തെ പോലൊരു വ്യക്തി അങ്ങനെ ചിന്തിക്കുന്നെങ്കിൽ കാശ്മീരിലെ സാധാരണക്കാർ എങ്ങനെയാവും ചിന്തിക്കുന്നതെ'ന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനുള്ള തീരുമാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നടപടികൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

സർക്കാർ നടപടിയെ സ്വാഗതം ചെയ്ത് എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ പല കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. കശ്മീർ സംബന്ധിച്ച വ്യക്തമായ നിലപാട് സ്വീകരിക്കാൻ കഴിയാത്തതും ശക്തമായ നേതൃത്വം ഇല്ലാത്തതും പാർട്ടിയെ കൂടുതൽ ദുർബലപ്പെടുത്തിയിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP