Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാൻഡൻ, യുഎൻ ധേബാർ, സഞ്ജീവ റെഡ്ഡി...; നെഹ്‌റു - ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവരെ പാർട്ടി അധ്യക്ഷനാക്കുമോ എന്ന മോദിയുടെ ചോദ്യത്തിന് മറുപടി; പട്ടികയുമായി രംഗത്ത് എത്തിയത് മുൻ ധനമന്ത്രി ചിതംബരം; നോട്ട് നിരോധനം റാഫേൽ സിബിഐ തുടങ്ങിയ വിഷയങ്ങൾ സംസാരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ എന്നും വെല്ലുവിളി

ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാൻഡൻ, യുഎൻ ധേബാർ, സഞ്ജീവ റെഡ്ഡി...; നെഹ്‌റു - ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളവരെ പാർട്ടി അധ്യക്ഷനാക്കുമോ എന്ന മോദിയുടെ ചോദ്യത്തിന് മറുപടി; പട്ടികയുമായി രംഗത്ത് എത്തിയത് മുൻ ധനമന്ത്രി ചിതംബരം; നോട്ട് നിരോധനം റാഫേൽ സിബിഐ തുടങ്ങിയ വിഷയങ്ങൾ സംസാരിക്കാൻ മോദിക്ക് ധൈര്യമുണ്ടോ എന്നും വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

 

ഡൽഹി: നെഹ്‌റു ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പാർട്ടി അധ്യക്ഷന്മാരുടെ പട്ടികയുമായി പ്രധാനമന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ്. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുൻ ധനമന്ത്രി പി. ചിദംബരം ആണ് രംഗത്തെത്തിയത്. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാർട്ടി അധ്യക്ഷനാക്കാൻ കോൺഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ മോദി വെല്ലുവളിച്ചിരുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള കോൺഗ്രസ് അധ്യക്ഷന്മാരുടെ പേരുകൾ നിരത്തിയാണ് പ്രധാനമന്ത്രിക്ക് ചിദംബരം മറുപടി നൽകിയിരിക്കുന്നത്.

ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് ടാൻഡൻ, യുഎൻ ധേബാർ, സഞ്ജീവ റെഡ്ഡി, സഞ്ജീവയ്യ, കാമരാജ്, നിജലിംഗപ്പ, സി സുബ്രഹ്മണ്യൻ, ജഗ്ജീവൻ റാം, ശങ്കർ ദയാൽ ശർമ, ഡി കെ ബറുവ, ബ്രഹ്മാനന്ദ റെഡ്ഡി, പി വി നരസിംഹ റാവു, സീതാറാം കേസരി എന്നിങ്ങനെ കോൺഗ്രസ് അധ്യക്ഷന്മാരുടെ പേരുകൾ നിരത്തിയാണ് ചിദംബരം ട്വീറ്റ് ചെയ്തത്. കോൺഗ്രസ് പ്രസിഡന്റിന്റെ കാര്യത്തിൽ മോദി ഇത്രയും ശ്രദ്ധ കാണിക്കുന്നതിന് നന്ദിയുണ്ട്. അദ്ദേഹം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അതിനെക്കുറിച്ച് സംസാരിക്കാനാണെന്ന് ചിദംബരം ട്വിറ്ററിൽ പറഞ്ഞു.

നോട്ട് അസാധുവാക്കലിനെക്കുറിച്ചും ജിഎസ്ടിയെക്കുറിച്ചും റഫാൽ, സിബിഐ, ആർബിഐ എന്നിവയെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം ഇതിന്റെ പകുതി സമയം ചിലവഴിക്കുമോ? കർഷക ആത്മഹത്യകൾ, വ്യാപകമായ തൊഴിലില്ലായ്മ, ആൾക്കൂട്ട ആക്രമണം, ബലാത്സംഗങ്ങൾ, ഗോരക്ഷകർ നടത്തുന്ന അതിക്രമങ്ങൾ, വർധിച്ചുവരുന്ന ഭീകരാക്രമണങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം സംസാരിക്കാൻ മോദി തയ്യാറാകുമോ?- ചിദംബരം ട്വിറ്ററിൽ ചോദിച്ചു.

ഛത്തീസ്‌ഗഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ഗാന്ധികുടുംബത്തിൽ നിന്നല്ലാതെ ഒരു പാർട്ടി പ്രസിഡന്റിനെ കണ്ടെത്താൻ കഴിയുമോ എന്ന് പ്രധാനമന്ത്രി കോൺഗ്രസിനെ വെല്ലുവിളിച്ചത്. 'ഞാൻ അവരെ (കോൺഗ്രസിനെ) വെല്ലുവിളിക്കുകയാണ്. ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള നല്ലൊരു നേതാവിനെ പാർട്ടി അധ്യക്ഷനായി അഞ്ചുവർഷത്തേക്ക് നിയമിക്കാനാകുമോ? അങ്ങനെയാണെങ്കിൽ മാത്രം ഞാൻ പറയാം നെഹ്‌റുജി യഥാർത്ഥത്തിൽ ഒരു ജനാധിപത്യ പാർട്ടിയാണ് സ്ഥാപിച്ചത് എന്ന്. 'മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP