Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടൽ മാർഗവും ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന്റെ നീക്കം; ഗുജറാത്ത് തീരത്തിനടുത്തു മത്സ്യബന്ധന ബോട്ടിനു നേർക്കു വെടിവയ്പ്; മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

കടൽ മാർഗവും ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാന്റെ നീക്കം; ഗുജറാത്ത് തീരത്തിനടുത്തു മത്സ്യബന്ധന ബോട്ടിനു നേർക്കു വെടിവയ്പ്; മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഗാന്ധിനഗർ: കടലിലൂടെയും പ്രകോപനമുണ്ടാക്കി ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ നീക്കം. ഗുജറാത്തിൽ തീരത്തിനടുത്തു മത്സ്യബന്ധന ബോട്ടിനു നേർക്കു പാക്കിസ്ഥാന്റെ നാവികസേന വെടിയുതിർത്തു.

വെടിവയ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു. ഭാട്ടി ഇക്‌ബാൽ അബ്ദുൽ എന്നയാളാണ് മരിച്ചത്.

ഇന്ത്യയിൽനിന്നുള്ള മൽസ്യത്തൊഴിലാളികൾ സഞ്ചരിച്ച രണ്ടു ബോട്ടുകൾക്ക് നേരെയാണു പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തത്. അഞ്ചു തൊഴിലാളികളുമായി മൽസ്യബന്ധനത്തിന് പോയ പ്രേംരാജ്, രാംരാജ് എന്നീ ബോട്ടുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഓഖ തുറമഖത്തുനിന്ന് സെപ്റ്റംബർ എട്ടിനാണ് ഇവർ കടലിലേക്ക് പോയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തീരസംരക്ഷണ സേനയുടെ കപ്പൽ വെടിവയ്പു നടന്നുവെന്ന് പറയുന്ന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP