Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു; ബിഎസ്എഫ് പോസ്റ്റിന് നേരെ നിരന്തര വെടിവയ്‌പ്പ്

അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു; ബിഎസ്എഫ് പോസ്റ്റിന് നേരെ നിരന്തര വെടിവയ്‌പ്പ്

ജമ്മു: ജമ്മുവിലെ സാംബ അതിർത്തിക്കടുത്ത് അതിർത്തി രക്ഷാസേനയുടെ ഒമ്പത് പോസ്റ്റുകൾ ലക്ഷ്യമാക്കി പാക്കിസ്ഥാൻ രാത്രിമുഴുവൻ കനത്ത ആക്രമണം നടത്തി.

ബസന്താറിനും ടർണ നദിക്കും ഇടയിലുള്ള മേഖലയിലാണ് വെടിവെപ്പ് നടത്തിയത്. ഇന്നലെ പാക് സേന നടത്തിയ വെടിവെപ്പിൽ ഒരു നാട്ടുകാരൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സാംബയിൽ കലുങ്ക് പണി നടത്തുന്ന തൊഴിലാളികളേയും നാകാ മൗണ്ട് പോസ്റ്റും ലക്ഷ്യമാക്കി വെള്ളിയാഴ്ച അഞ്ചുമണിയോടെയാണ് പാക്കിസ്ഥാൻ വെടിവെപ്പ് തുടങ്ങിയത്. തിരിച്ചടി കിട്ടിയതോടെ അരമണിക്കൂറിനുള്ളിൽ വെടിവെപ്പ് നിർത്തി. രാത്രിയിൽ വീണ്ടും വെടിവെപ്പ് തുടങ്ങി

ഒരു മാസം മുമ്പും സമാനമായ രീതിയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു. അതിർത്തിയിലെ കമ്പിവേലികൾ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയതായി ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിങ് പറഞ്ഞു. ഇതുവഴി തീവ്രവാദികളെ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് കടത്തിവിടുകയാണെന്ന അദ്ദേഹം ആരോപിച്ചു. ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്തു വീണ ഷെൽ പൊട്ടിത്തെറിച്ചാണ് വെള്ളിയാഴ്ച ഒരാൾ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP