Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ല; തർക്ക പ്രദേശം തന്നെ; ഗിലാനിയുടെ പ്രസ്താവനയെ ഗൗരവത്തോടെ കണ്ട് കേന്ദ്ര സർക്കാർ; ഹുറിയത്ത് നേതാവിനെ പാക് ഹൈക്കമ്മീഷണർ കണ്ടത് സംഘർഷം കൂട്ടാനെന്ന് വിമർശനം

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ല; തർക്ക പ്രദേശം തന്നെ; ഗിലാനിയുടെ പ്രസ്താവനയെ ഗൗരവത്തോടെ കണ്ട് കേന്ദ്ര സർക്കാർ; ഹുറിയത്ത് നേതാവിനെ പാക് ഹൈക്കമ്മീഷണർ കണ്ടത് സംഘർഷം കൂട്ടാനെന്ന് വിമർശനം

ന്യൂഡൽഹി: ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നും തർക്കപ്രദേശമാണെന്നും കശ്മീർ വിഘടനവാദിയും ഹുറിയത്ത് കോൺഫറൻസ് നേതാവുമായ സയ്യിദ് അലി ഷാ ഗീലാനി. പാക്കിസ്ഥാൻ ഹൈക്കമ്മിഷണർ അബ്ദുൾ ബാസിതുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു ഗീലാനിയുടെ വിവാദ പ്രതികരണം.

പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടെയാണ് അബ്ദുൾ ബാസിത് ഡൽഹിയിൽ ഗീലാനിയുടെ വസതിയിലെത്തിയത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന്റെ കഴിഞ്ഞയാഴ്ചത്തെ പാക് സന്ദർശനവും കശ്മീരിലെ പുതിയ രാഷ്ട്രീയ സ്ഥിതിഗതികളും ഇരുവരും ചർച്ച ചെയ്തു. പാക്കിസ്ഥാന്റെ ദേശീയദിനമായ മാർച്ച് 23ന് പാക്കിസ്ഥാൻ സന്ദർശിക്കാൻ ബാസിത് ഗീലാനിയെ ക്ഷണിച്ചു. ഇന്ത്യപാക് പ്രശ്‌നങ്ങളുടെ അടിസ്ഥാനം കശ്മീർ ആണെന്നും ഇക്കാര്യം പരിഹരിച്ചാൽ മറ്റുള്ളവയെല്ലാം പരിഹരിക്കപ്പെടുമെന്നും ഗീലാനി പറഞ്ഞു.

ഗാലാനി-ബാസിത് കൂടിക്കാഴ്ചയെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. കാശ്മീരിനെ അന്താരാഷ്ട്ര ചർച്ചയാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇന്ത്യ പ്രതികരിക്കൂ. എന്നാൽ വിഘടനവാദത്തെ പിന്തുണയ്ക്കുന്ന പാ്ക് നിലപാടിനെതിരെ അവരെ പ്രതിഷേധം അറിയിക്കുകയും ചെയ്യും. അതിർത്തിയിൽ സ്ഥിരം വെടിവയ്‌പ്പുണ്ടാക്കി പ്രശ്‌നം വഷളാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതാണ് പുതിയ നീക്കത്തിന് കാരണമെന്നും വിലയിരുത്തുന്നു.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ജയ്ശങ്കർ പാക്കിസ്ഥാൻ സന്ദർശനത്തിലുമാണ്. വിഘടനവാദി നേതാവായ ഷബീർ ഷായുമായി അബ്ദുൾ ബാസിത് കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്ന് ഇന്ത്യാ-പാക് വിദേശകാര്യ സെക്രട്ടറി ചർച്ച കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യ റദ്ദാക്കിയിരുന്നു. അതിനിടെ ബാസിതുമായുള്ള ഈ കൂടിക്കാഴ്ച ഇന്ത്യയ്ക്ക് അപമാനമായെന്നും ഗീലാനിയെ അറസ്റ്റ് ചെയ്യണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഇന്ത്യ പാക്കിസ്ഥാൻ സെക്രട്ടറിതല ചർച്ച പുനരാരംഭിച്ച ഘട്ടത്തിലുള്ള ഈ കൂടിക്കാഴ്ച ഇന്ത്യയെ അപമാനിക്കലാണെന്നും വി.എച്ച്.പി. അഭിപ്രായപ്പെട്ടു. ഗീലാനിലെ അറസ്റ്റ് ചെയ്തു വിചാരണ ചെയ്യണമെന്നു വി.എച്ച്.പി. നേതാവ് പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടു.

ജമ്മു കശ്മീർ സർക്കാർ മോചിപ്പിച്ച മസറത്ത് ആലത്തിനെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നു ചർച്ചയ്ക്കുശേഷം ഗീലാനി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. 'ആലത്തിനെ മോചിപ്പിച്ചതിൽ തെറ്റില്ല. മുമ്പു നിരവധി തവണ ആലം ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ആലത്തിനെതിരെ എടുത്ത എല്ലാ എഫ്.ഐ.ആറും കോടതി തള്ളിക്കളഞ്ഞു. അതുകൊണ്ടുതന്നെ മോചനവിഷയം വിവാദമാക്കേണ്ട കാര്യമില്ല' ഗീലാനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP