Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയ്പൂർ സെട്രൽ ജയിലിൽ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു; കൊലപാതകത്തിന് പിന്നിൽ മൂന്ന് ഇന്ത്യൻ തടവുകാരെന്ന് പൊലീസ്; സംഘർഷത്തിന് പിന്നിൽ പുൽവാമ ആക്രമണത്തിന്റെ വൈരാഗ്യം; കൊല്ലപ്പെട്ടത് 2017 ൽ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ ഷക്കീറുള്ള; സംഭവം വിവാദത്തിലേക്ക്

ജയ്പൂർ സെട്രൽ ജയിലിൽ പാക് തടവുകാരനെ കല്ലെറിഞ്ഞു കൊന്നു; കൊലപാതകത്തിന് പിന്നിൽ മൂന്ന് ഇന്ത്യൻ തടവുകാരെന്ന് പൊലീസ്; സംഘർഷത്തിന് പിന്നിൽ പുൽവാമ ആക്രമണത്തിന്റെ വൈരാഗ്യം; കൊല്ലപ്പെട്ടത് 2017 ൽ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ ഷക്കീറുള്ള; സംഭവം വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ സെൻട്രൽ ജയിലിൽ പാക്കിസ്ഥാൻ സ്വദേശിയായ തടവുകാരനെ സഹതടവുകാർ കല്ലെറിഞ്ഞ് കൊന്നു. രണ്ട് ഇന്ത്യൻ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. 2017 ൽ ചാരപ്രവർത്തനത്തിന് അറസ്റ്റിലായ ഷക്കീറുള്ളയെ സഹ തടവുകാരായ മൂന്ന് പേർ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രാഥമികമായി പുറത്തുവരുന്ന വിവരം.

പുൽവാമ ആക്രമണത്തിന്റെ വൈരാഗ്യം തീർക്കാൻ പാക്കിസ്ഥാൻ സ്വദേശിയെ കൊല്ലാൻ ഇവർ പദ്ധതിയിടുകയായിരുന്നെന്നാണ് സൂചന.മൂന്ന് പേരും ചേർന്ന് ഷക്കീറുള്ളയെ തല്ലിയും കല്ലെറിഞ്ഞും കൊലപ്പെടുത്തുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂർ സെൻട്രൽ ജയിലിലായിരുന്നു സംഭവം. പാക്കിസ്ഥാനിലെ സിയാൽക്കോട്ടുകാരനായ ഇയാൾ ചാരപ്രവർത്തനത്തിന് രണ്ടുവർഷം മുമ്പ് ജയ്പൂരിൽ വച്ചാണ് അറസ്റ്റിലായത്. സഹതടവുകാരുടെ മർദ്ദനത്തിലും കല്ലേറിലും തലയ്ക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണവും സംഭവിച്ചു.

പുൽവാമ ആക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരൻ ഇന്ത്യൻ ജയിലിൽ ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവം വിവാദത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യാ - പാക്കിസ്ഥാൻ ബന്ധം മോശമായിരിക്കുന്ന അവസ്ഥയിൽ ഈ സംഭവം വൻ വിവാദം ഉയർത്തിവിടുമെന്നാണ് സൂചനകൾ.

ഇന്ത്യയുടെ കസ്റ്റഡിയിൽ 347 പാക്കിസ്ഥാനി പൗരന്മാരാണ് ഉള്ളത്. ഇവരിൽ 249 സാധാരണക്കാരും 98 മത്സ്യബന്ധന തൊഴിലാളികളുമുണ്ട്. ജനുവരിയിൽ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ പാക് ജയിലിൽ കിടക്കുന്ന 537 ഇന്ത്യൻ തടവുകാരുടെ പട്ടിക പാക്കിസ്ഥാനി ജയിൽ അധികൃതർ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇതിൽ 54 നാട്ടുകാരും 483 മത്സ്യബന്ധന തൊഴിലാളികളുമാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP