Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

അതിർത്തിയിൽ ഇന്ത്യൻ ജവാന് നേരെ പാക് സൈനികരുടെ ക്രൂരത; കൊലപ്പെടുത്തിയത് കഴുത്തറുത്തും കണ്ണ് കുത്തിപ്പൊട്ടിച്ചും; പാക് പ്രകോപനം ജവാൻ അതിർത്തി കടന്നത്; സംഭവം ഗൗരവകരമെന്ന് കേന്ദ്രം

അതിർത്തിയിൽ ഇന്ത്യൻ ജവാന് നേരെ പാക് സൈനികരുടെ ക്രൂരത; കൊലപ്പെടുത്തിയത് കഴുത്തറുത്തും കണ്ണ് കുത്തിപ്പൊട്ടിച്ചും; പാക് പ്രകോപനം ജവാൻ അതിർത്തി കടന്നത്; സംഭവം ഗൗരവകരമെന്ന് കേന്ദ്രം

ശ്രീനഗർ: അതിർത്തിയിൽ ഇന്ത്യൻ ജവാനെ പാക്കിസ്ഥാൻ സേന കഴുത്തറുത്തും കണ്ണ് ചൂഴ്‌ന്നെടുത്തും കൊലപ്പെടുത്തി. അതിർത്തി രക്ഷാസേനയിലെ പെട്രോളിങ് വിഭാഗം ഹെഡ് കോൺസ്റ്റബിൾ നരേന്ദ്ര കുമാറിനെയാണ് പാക് സൈന്യം ക്രൂരമായി കൊലപ്പെടുത്തിയത്. ജമ്മുവിലെ രാംഗാർഗ് സെക്ടറിലാണ് സംഭവം നടന്നത്.

ജവാന്റെ ശരീരത്തെ മൂന്ന് വെടിയുണ്ടകൾ ഏറ്റ് മുറിഞ്ഞ പാടുകളുണ്ട്. രാജ്യാന്തര അതിർത്തി കടന്നതാണ് പാക്കിസ്ഥാന്റെ മൃഗീയ കൊലപാതകത്തിന് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ രാജ്യാന്തര അതിർത്തിയിലെ നിയന്ത്രണരേഖയിൽ അതീവ ജാഗ്രതാ നിർദ്ദേശം ബി.എസ്.എഫ് പുറപ്പെടുവിച്ചു.അതിർത്തി കടന്ന് പുല്ല് നിറഞ്ഞ പ്രദേശത്ത് ആറു മണിക്കൂർ നീണ്ട തിരച്ചിലിലാണ് ജവാന്റെ മൃതദേഹം ബി.എസ്.എഫ് സംഘം കണ്ടെത്തിയത്. ജവാന്റെ മൃതദേഹം സൈനിക പോസ്റ്റിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സേന.

പാക് സേനയുടെ ഭാഗത്തു നിന്നുള്ള ക്രൂരതയെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാറും വിദേശകാര്യ മന്ത്രാലയവും ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷനും (ഡി.ജി.എം.ഒ) കാണുന്നതെന്ന് സുരക്ഷാ വിഭാഗങ്ങളിലെ ഉന്നതർ വ്യക്തമാക്കി. സംഭവത്തിലുള്ള ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കാൻ ബി.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, സംഭവത്തെ കുറിച്ച് ഇതുവരെ പാക് സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജവാന്റെ മൃതദേഹം കണ്ടെത്താൻ സംയുക്ത തിരച്ചിലിന് ഇന്ത്യൻ സേന ആവശ്യപ്പെട്ടെങ്കിലും പാക് റേഞ്ചേഴ്‌സ് തയാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP