Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വോട്ടെണ്ണൽ ദിനത്തിൽ കശ്മീരിൽ തീവ്രവാദ സംഘങ്ങൾ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്; ശ്രീനഗറിലേയും അവന്തിപോറയിലേും എയർ ഫോഴ്‌സ് ബേസുകളാണ് ഭീകരരുടെ ലക്ഷ്യമെന്നും അധികൃതർ; വിവരം ലഭിച്ചത് ഷോപ്പിയാൻ മേഖലയിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദ്ദേഹത്തിൽ നിന്നും കിട്ടിയ ചിത്രത്തിൽ നിന്നും

വോട്ടെണ്ണൽ ദിനത്തിൽ കശ്മീരിൽ തീവ്രവാദ സംഘങ്ങൾ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇന്റലിജൻസ് റിപ്പോർട്ട്; ശ്രീനഗറിലേയും അവന്തിപോറയിലേും എയർ ഫോഴ്‌സ് ബേസുകളാണ് ഭീകരരുടെ ലക്ഷ്യമെന്നും അധികൃതർ;  വിവരം ലഭിച്ചത് ഷോപ്പിയാൻ മേഖലയിൽ കൊല്ലപ്പെട്ട ഭീകരന്റെ മൃതദ്ദേഹത്തിൽ നിന്നും കിട്ടിയ ചിത്രത്തിൽ നിന്നും

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് വന്നിരിക്കുന്ന വേളയിലാണ് കശ്മീരിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. തീവ്രവാദ സംഘങ്ങൾ കശ്മീർ മേഖലയിൽ വൻ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടാണ് ഇപ്പോൾ രാജ്യത്തെ ആശങ്കയിലാക്കുന്നത്. വോട്ടെണ്ണൽ ദിനമായ 23ന് പാക്കിസ്ഥാൻ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാണ് റിപ്പോർട്ടിൽ നിന്നും വ്യക്തമാക്കുന്നത്.

കശ്മീരിലെ ഷോപ്പിയാൻ മേഖലയിൽ വ്യാഴാഴ്ച കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തിൽ നിന്നും ലഭിച്ച ചിത്രത്തിൽ നിന്നാണ് ആക്രമണത്തിന്റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോൾ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ പ്രവർത്തിക്കുന്ന എയർഫോഴ്‌സ് ബേസുകളിൽ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

മെയ്‌ 14-ന് പുൽവാമയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് റിയാസ് നായ്കൂവും രണ്ട് ജെയ്‌ഷെ മുഹമ്മജ് ഭീകരരും ലഷ്‌കറെ തൊയ്ബ ഭീകരനായ റിയാസ് ധറും നടത്തിയ രഹസ്യകൂടിക്കാഴ്ചയിൽ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി ഇട്ടിരുന്നു. അവന്തിപോറയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ഭീകരൻ റിസ്വാൻ ആസ്സാദിന്റെ മരണത്തിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം കൂടി ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

അവന്തിപോറയിലെ ദേശീയപാതയിലോ ജില്ലാ പൊലീസ് ആസ്ഥാനത്തോ ആക്രമണം ഉണ്ടായേക്കാം. ജമ്മു കശ്മീർ പൊലീസും സി ആർ പി എഫും ചേർന്ന് നടത്തിയ ഏറ്റുവുട്ടലിൽ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP