Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാലാക്കോട്ട് ആക്രമത്തിന് പിന്നാലെ വ്യോമപാത അടച്ചപ്പോൾ പാക്കിസ്ഥാനുണ്ടായത് കനത്ത തിരിച്ചടി; അഞ്ചു മാസത്തോളം വ്യോമപാത അടഞ്ഞു കിടന്നതോടെ ഉണ്ടായത് 700 കോടിയുടെ നഷ്ടം; ബാധിച്ചത് ദിവസവും സർവീസ് നടത്തേണ്ട 400ൽ അധികം വിമാനങ്ങളെ; സിവിൽ ഏവിയേഷന് പ്രതിദിനം ഉണ്ടായത് ഒന്നര കോടിയുടെ നഷ്ടം; കനത്ത നഷ്ടം സമ്മതിച്ച് പാക്കിസ്ഥാൻ

ബാലാക്കോട്ട് ആക്രമത്തിന് പിന്നാലെ വ്യോമപാത അടച്ചപ്പോൾ പാക്കിസ്ഥാനുണ്ടായത് കനത്ത തിരിച്ചടി; അഞ്ചു മാസത്തോളം വ്യോമപാത അടഞ്ഞു കിടന്നതോടെ ഉണ്ടായത് 700 കോടിയുടെ നഷ്ടം; ബാധിച്ചത് ദിവസവും സർവീസ് നടത്തേണ്ട 400ൽ അധികം വിമാനങ്ങളെ; സിവിൽ ഏവിയേഷന് പ്രതിദിനം ഉണ്ടായത് ഒന്നര കോടിയുടെ നഷ്ടം; കനത്ത നഷ്ടം സമ്മതിച്ച് പാക്കിസ്ഥാൻ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ തിരിച്ചടിയെന്നവണ്ണം ഇന്ത്യൻ വ്യോമസേന ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള വ്യോമപാത പൂർണമായും അടച്ചത്. എന്നാൽ ഇത് തങ്ങൾക്ക് തന്നെ ശക്തമായ തിരിച്ചടിയാണെന്ന് ഇപ്പോൾ പാക്കിസ്ഥാൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തുടർച്ചയായി അഞ്ച് മാസത്തോളം പൂട്ടിയിട്ടപ്പോൾ ഏകദേശം 100 മില്യൺ ഡോളറിന്റെ (700 കോടി ഇന്ത്യൻ രൂപ)യുടെ നഷ്ടമാണ് പാക്കിസ്ഥാനുണ്ടായത്. ഇത് പാക്ക് അധികൃതർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 27നാണ് പാക്കിസ്ഥാൻ വ്യോമപാത അടച്ചത്.

ഇതോടെ പ്രതിദിനം സർവീസ് നടത്തിയിരുന്ന 400 വിമാനങ്ങളെയാണ് തീരുമാനം ദോഷമായി ബാധിച്ചത്. അനിശ്ചിത കാലത്തേക്ക് അടച്ചിട്ട പാക് വ്യോമപാത ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ദിവസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാൻ തുറന്ന് കൊടുത്തിരുന്നു. ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണ ശേഷം വ്യോമപാതയ്ക്ക് പുറമെ ഇന്ത്യാ-പാക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തിവച്ചിരുന്നു.

പാക്കിസ്ഥാനും വിദേശ വിമാനക്കമ്പനികളും ഫെബ്രുവരി മുതൽ ജൂൺ അവസാനം വരെ നടത്തിയ വിപുലമായ പഠനത്തിൽ ഒരു ദിവസം ഏകദേശം 400 വിമാനങ്ങൾ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കാതെ വഴിമാറിപോകുന്നുവെന്ന് കണ്ടെത്തി. ഈ വിമാനങ്ങൾക്ക് ഇന്ധനച്ചെലവ്, പ്രവർത്തന ചെലവ്, അറ്റകുറ്റപണികൾക്ക് വരുന്ന ചെലവ് എന്നിവയിൽ വലിയ വർദ്ധനവുണ്ടായെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റൂട്ട് നാവിഗേഷൻ, ഓവർ ഫ്‌ളൈയിങ്, പാക്കിസ്ഥാൻ എയർപോർട്ടുകളിൽ ലാൻഡ് ചെയ്യുന്നത് എന്നിവയ്ക്ക് പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ ഈടാക്കിയ തുകയിൽ വൻ കുറവ് സംഭവിച്ചിട്ടുണ്ട്.

പാക് വ്യോമാതിർത്തിയുടെ മുകളിലൂടെ പറക്കുന്നതിന് ഒരു വിമാനക്കമ്പനിയിൽ നിന്നും ഏകദേശം 580 ഡോളർ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്. 400ഓളം വിമാനങ്ങൾ പാക് വ്യോമാതിത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളർ ( ഏകദേശം1,59,80,000 ഇന്ത്യൻ രൂപ) നഷ്ടമാണ് സിവിൽ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതർ പറയുന്നു. കൂടാതെ ടെർമിനൽ നാവിഗേഷൻ, വിമാനങ്ങളുടെ പാർക്കിങ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.ക്വാലാലംപൂർ, ബാങ്കോക്ക്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിറുത്തിവച്ചതും ആഭ്യന്തര വിമാന സർവീസുകൾക്ക് കൂടുതൽ സമയം പറക്കുന്നതിനാൽ പ്രവർത്തന, ഇന്ധനച്ചെലവ് വർദ്ധിച്ചതും കാരണം സർക്കാർ നടത്തുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യൻ രൂപ) ഡോളർ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ട്.

പുൽവാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമ സേന പ്രധാന ആക്രമണം നടത്തിയത് പാക് അധിനിവേശ കാശ്മീരിനും അപ്പുറം പാക് മണ്ണിലായിരുന്നു. ഒരു വിമാനത്തിന് തീർക്കാവുന്ന ജോലി ചെയ്യാൻ 12 വിമാനങ്ങളെ അയച്ചത് പാക്കിസ്ഥാന്റെ ആത്മവിശ്വാസം തകർക്കാനുള്ള തന്ത്രപരമായ നീക്കമായിരുന്നു. 12 വിമാനങ്ങൾ അതിർത്തി കടന്നിട്ടും പാക്കിസ്ഥാന് ഒന്നും അറിയാനായില്ല. ബോംബ് വർഷം തുടങ്ങിയപ്പോഴായിരുന്നു അക്രമണത്തിന്റെ കാര്യം പാക് സൈന്യം അറിഞ്ഞത്. ലേസർ നിയന്ത്രിത ബോംബുകൾ വർഷിച്ച ശേഷം ഇന്ത്യൻ യുദ്ധ വിമാനങ്ങൾ മടങ്ങുമ്പോൾ കൈയും കെട്ടി നിൽക്കാൻ മാത്രം കഴിഞ്ഞ നിരാശയിൽ പാക് സേനകൾ. ഈ നാണക്കേട് മറയ്ക്കാൻ ഒന്നും സംഭവിച്ചില്ലെന്ന് എന്ന് ഉറക്കെ പറയാൻ മാത്രമേ പാക്കിസ്ഥാന് കഴിയൂ.

ഇന്ത്യയുടെ ഭീഷണിയെ ചെറുക്കാനുള്ള സുരക്ഷാ കരുത്ത് പാക്കിസ്ഥാനുണ്ടെന്ന് പാക്കിസ്ഥാനികളെ ബോധിപ്പിക്കാനാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം. ഉണ്ടായ നാണക്കേടിന് യുദ്ധത്തിന് ഇറങ്ങിയാൽ ഇന്ത്യൻ യുദ്ധ വിമാനങ്ങൾ തുരുതുരാ ബോംബ് വർഷിക്കുമെന്ന ആശങ്ക പാക്കിസ്ഥാന്റെ ഉള്ളിൽ സജീവമാണ്. ബാലാക്കോട്ടിലെ വൻ ഭീകര പരിശീലനകേന്ദ്രമാണ് വായു സേന തകർത്തത്. ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ ഭീകരസംഘടനകളിൽ അംഗങ്ങളാകുന്നവർക്ക് ഭീകരാക്രമണത്തിലും നുഴഞ്ഞ കയറ്റത്തിലും ബോംബ് നിർമ്മാണത്തിലുമെല്ലാം പരിശീലനം നൽകിയിരുന്നത് ഇവിടെയായിരുന്നു.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭീകര പരിശീലന കേന്ദ്രവും ഇതാണ്. 2011 ൽ അൽ ഖായിദ നേതാവ് ഉസാമ ബിൻ ലാദനെ യുഎസ് സേന വധിച്ച അബട്ടാബാദിനു സമീപമാണ് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബാലാക്കോട്ട്. ബാലാക്കോട്ട് ടൗണിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ കുൻഹർ നദീതീരത്താണ് ക്യാമ്പ് പ്രവർത്തിച്ചിരുന്നത്. ആക്രമണം നടക്കുമ്പോൾ 325 ഭീകരരും 27 പരിശീലകരും ഇവിടെയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP