Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യാതിർത്തിയിലെ നദികളിൽ വിഷം കലർത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; രാജസ്ഥാൻ അതിർത്തിയിൽ കർശന സുരക്ഷയ്ക്കു നിർദ്ദേശം

രാജ്യാതിർത്തിയിലെ നദികളിൽ വിഷം കലർത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; രാജസ്ഥാൻ അതിർത്തിയിൽ കർശന സുരക്ഷയ്ക്കു നിർദ്ദേശം

ജയ്‌സാൽമർ: രാജ്യത്തേക്ക് ഒഴുകുന്ന നദികളിൽ വിഷം കലർത്താൻ പാക്കിസ്ഥാൻ ശ്രമിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിനെ തുടർന്ന് അതിർത്തിയിൽ സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇന്ത്യ-പാക് അതിർത്തിയിൽ രാജസ്ഥാനിലെ ജലസ്രോതസുകളിൽ വിഷം കലർത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. ഇതെ തുടർന്ന് ജയ്‌സൽമർ, ബാഡ്മർ ജില്ലകളിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വിവിധ ഗ്രാമങ്ങളിലേക്കും സൈന്യത്തിനും കുടിവെള്ളം നൽകുന്നത് ഈ രണ്ട് ജില്ലകളിൽ നിന്നാണ്. അതിനാൽ തന്നെ കർശന സുരക്ഷയാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

സുരക്ഷാ ഉദ്യോഗസ്ഥർ ജാഗരൂകരാണെന്നും കുടിവെള്ളം വീടുകളിലും എത്തുന്നതിനാൽ പൊതുജനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും ജലവിതരണ വകുപ്പ് അറിയിച്ചു. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും അതിർത്തി സുരക്ഷാ സേന പ്രതിനിധികളുടെ ചർച്ച ആരംഭിക്കെയാണ് റിപ്പോർട്ടു പുറത്തുവന്നത്. അതിർത്തി പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈനിക വക്താക്കൾ ഡൽഹിയിലാണു കൂടിക്കാഴ്ച നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP