Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീകരർ ഭരിക്കുന്ന പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ വെറും പ്യൂൺ മാത്രം! പാക്കിസ്ഥാനെ നാലായി വിഭജിക്കണം; ഇന്ത്യയുമായുള്ള തർക്കം പരിഹരിക്കാൻ അതിൽ മൂന്ന് ഭാഗം ഇങ്ങോട്ടേ ലഭിക്കക്കണം; പരിഹാര മാർഗം നിർദ്ദേശിച്ച് സുബ്രഹ്മണ്യൻ സ്വാമി

ഭീകരർ ഭരിക്കുന്ന പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ വെറും പ്യൂൺ മാത്രം! പാക്കിസ്ഥാനെ നാലായി വിഭജിക്കണം; ഇന്ത്യയുമായുള്ള തർക്കം പരിഹരിക്കാൻ അതിൽ മൂന്ന് ഭാഗം ഇങ്ങോട്ടേ ലഭിക്കക്കണം; പരിഹാര മാർഗം നിർദ്ദേശിച്ച് സുബ്രഹ്മണ്യൻ സ്വാമി

അഗർത്തല: പാക്കിസ്ഥാനെ നാലായി വിഭജിക്കണമെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി. സിന്ധ്, ബലൂചിസ്താൻ, പഖ്തൂൺ. വെസ്റ്റ് പാക്കിസ്ഥാൻ എന്നിങ്ങനെ ആരാജ്യത്തെ വിഭജിച്ച് ആദ്യ മൂന്ന് ഭാഗങ്ങൾ ഇന്ത്യയ്ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യ - പാക് സംഘർഷത്തിന് പരിഹാരം ഇത് മാത്രമാണെന്ന് അഗർത്തലയിൽ സെമിനാറിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ ഭരിക്കുന്നത് സൈന്യവും ചാരസംഘടനയായ ഐ.എസ്‌ഐയും ഭീകരരുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇമ്രാൻഖാൻ പ്രധാനമന്ത്രിയായി തുടരുന്നത് കടലാസിൽ മാത്രമാണ്. സൈന്യവും ഐ.എസ്‌ഐയും ഭീകരരും ഭരിക്കുന്ന പാക്കിസ്ഥാനിലെ പ്യൂൺ മാത്രമാണ് ഇമ്രാൻ ഖാനെന്നും അദ്ദേഹം പരിഹസിച്ചു.നാല് വർഷത്തിനിടെ എൻ.ഡി.എ സർക്കാർ നിരവധി നല്ലകാര്യങ്ങൾ ചെയ്തു. രാജ്യത്തെ ജനങ്ങൾ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ഹിന്ദുത്വവും അഴിമതിക്കെതിരായ നിലപാടും ഉയർത്തിക്കാട്ടിയാവും ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക. രാമക്ഷേത്രം നിർമ്മിക്കാൻ ബിജെപിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ടു ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP