Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോളിയോ വാക്‌സിനേറ്റർമാർ വന്ധ്യംകരണം നടത്തുന്നെന്ന് പ്രചരിപ്പിച്ചു; ഒപ്പം വിശ്വാസത്തിന്റെ പേരിൽ വാക്‌സിനേഷനെ എതിർക്കാനും ആഹ്വാനം: ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെച്ചു; ഏഴു വർഷത്തിനിടെ കൊല്ലപ്പെട്ടത് 95 ആരോഗ്യ പ്രവർത്തകർ

പോളിയോ വാക്‌സിനേറ്റർമാർ വന്ധ്യംകരണം നടത്തുന്നെന്ന് പ്രചരിപ്പിച്ചു; ഒപ്പം വിശ്വാസത്തിന്റെ പേരിൽ വാക്‌സിനേഷനെ എതിർക്കാനും ആഹ്വാനം: ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ പോളിയോ വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെച്ചു; ഏഴു വർഷത്തിനിടെ കൊല്ലപ്പെട്ടത് 95 ആരോഗ്യ പ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ലാഹോർ: ആരോഗ്യ പ്രവർത്തകർ ആക്രമണങ്ങൾക്ക് ഇരയാവുന്ന സാഹചര്യത്തെത്തുടർന്ന് പാക്കിസ്ഥാനിൽ അനിശ്ചിത കാലത്തേക്ക് പോളിയോ വാക്‌സിനേഷൻ വിതരണം നിർത്തി വെച്ചു. 2012 മുതൽ പാക്കിസ്ഥാനിൽ 95 പോളിയോ വാക്‌സിനേറ്റന്മാർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വിതരണം നിർത്തിവെയ്ക്കുന്നത്. നാഷണൽ എമർജൻസി ഓപറേഷൻ സെന്റർ ഫോർ പോളിയോയാണ് ഇത് സംബന്ധിച്ച് എല്ലാ പ്രവിശ്യകളിലും റെഡ് അലർട്ട് പുറപ്പെടുവിച്ചത്.

വ്യാഴാഴ്ച ബലൂചിസ്ഥാനിലെ അഫ്ഗാൻ അതിർത്തി പ്രദേശമായ ചമനിൽ നസ്രീൻ ബീബി എന്ന ആരോഗ്യ പ്രവർത്തകയെ അക്രമികൾ വധിച്ചിരുന്നു. ഏപ്രിൽ 8ന് ഡബ്ല്യു.എച്ച്.ഒ പ്രവർത്തകയും കഴിഞ്ഞ ചൊവ്വാഴ്ച ആരോഗ്യപ്രവർത്തകർക്കൊപ്പമെത്തിയ പൊലീസുകാരനെയും വാക്സിൻ വിരുദ്ധർ വെടിവെച്ച് കൊന്നിരുന്നു.

2012 മുതൽ പാക്കിസ്ഥാനിൽ 95 പോളിയോ വാക്സിനേറ്റർമാരാണ് കൊല്ലപ്പെട്ടത്. 270,000 ആരോഗ്യപ്രവർത്തകരാണ് പാക്കിസ്ഥാനിൽ പോളിയോ വാക്സിനേഷൻ രംഗത്തുള്ളത്. ഏപ്രിൽ 22നാണ് വാക്സിനേഷൻ ക്യാംപെയ്ൻ ആരംഭിച്ചിരുന്നത്.

വിശ്വാസത്തിന്റെ പേരിലാണ് കൂടുതൽ പേരും വാക്‌സിനേഷനെ എതിർക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി കുട്ടികളിൽ വന്ധ്യംകരണം നടത്തുന്നു എന്ന തെറ്റായ പ്രചരണവും എതിർപ്പിനിടയാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP