Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഴയ അപേക്ഷയെല്ലാം പഴങ്കഥ; പാക് ഗായകൻ അദ്‌നാൻ സാമി ഇന്ത്യൻ പൗരത്വത്തിന് വീണ്ടും അപേക്ഷ നൽകി

പഴയ അപേക്ഷയെല്ലാം പഴങ്കഥ; പാക് ഗായകൻ അദ്‌നാൻ സാമി ഇന്ത്യൻ പൗരത്വത്തിന് വീണ്ടും അപേക്ഷ നൽകി

ന്യുഡൽഹി: പ്രശസ്ത പാക് ഗായകനായ അദ്‌നാൻ സാമി ഇന്ത്യൻ പൗരത്വം ലഭിക്കാനായി വീണ്ടും അപേക്ഷ നൽകി. ഇത് രണ്ടാം തവണയാണ് അദ്‌നാൻ സാമി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുന്നത്. രണ്ടു വർഷം മുമ്പ് അദ്ദേഹം സമർപ്പിച്ച ഹർജി കേന്ദ്രം തള്ളിയിരുന്നു. സാമിയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

സാമിക്ക് ഇന്ത്യൻ പൗരത്വം നൽകണോ എന്ന കാര്യത്തിൽ ഒരുമാസം ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയിരുന്നു. എന്നാൽ, പൗരത്വ നിയമമനുസരിച്ച് ആഭ്യന്തരമന്ത്രാലയമാണ് ഇന്ത്യൻ പൗരത്വം നൽകേണ്ടതെന്നാണു നിയമ മന്ത്രാലയം വ്യക്തമാക്കിയത്. രണ്ടു വർഷം മുമ്പ് ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് മുംബയ് പൊലീസിന്റെ പ്രത്യേക ബ്രാഞ്ചിനാണ് അദ്‌നാൻ സാമി അപേക്ഷ സമർപ്പിച്ചത്.

ഇന്ത്യൻ പൗരത്വ നിയമം അനുസരിച്ച് ശാസ്ത്രം, സാഹിത്യം, ലോകസമാധാനം തുടങ്ങിയ മേഖലകളിൽ വിശിഷ്ട സേവനം അനുഷ്ടിച്ചവർക്കാണ് പൗരത്വം നൽകുന്നത്. പാക്കിസ്ഥാൻ പാസ്‌പോർട്ടുള്ള സാമി 2001ലാണ് ഇന്ത്യയിലെത്തിയത്. 2001നും 2013നും മദ്ധ്യേ യു.കെയും മറ്റ് പല രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. 43 വയസുള്ള സാമിയുടെ ഗാനങ്ങൾ ഇന്ത്യയിൽ ഒരുകാലത്ത് തരംഗം തീർത്തവയാണ്. 230 കിലോ ഭാരമുണ്ടായിരുന്ന സാമി തന്റെ ഭാരം 85ലേക്ക് കുറച്ച് ഇടയ്ക്ക് വാർത്തകളിൽ നിറഞ്ഞിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP