Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാക്കിസ്ഥാനിൽ ഹാഫിസ് സയിദുമായി സ്ഥാനപതി വേദി പങ്കിട്ട സംഭവം; വാലിദ് അബു അലിയെ തിരിച്ചുവിളിച്ച് ഫലസ്തീൻ; നടപടി ഇന്ത്യ അതൃപ്തി അറിയിച്ചതോടെ

പാക്കിസ്ഥാനിൽ ഹാഫിസ് സയിദുമായി സ്ഥാനപതി വേദി പങ്കിട്ട സംഭവം; വാലിദ് അബു അലിയെ തിരിച്ചുവിളിച്ച് ഫലസ്തീൻ; നടപടി ഇന്ത്യ അതൃപ്തി അറിയിച്ചതോടെ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: മുംബൈ സ്‌ഫോടനക്കേസ് സൂത്രധാരൻ ഹാഫിസ് സയിദും പാക്കിസ്ഥാനിലെ ഫലസ്തീൻ സ്ഥാനപതിയും വേദി പങ്കിട്ട സംഭവത്തിൽ ഫലസ്തീൻ ഖേദപ്രകടനം നടത്തി. റാവൽപിണ്ടിയിൽ ഒരു റാലിയിലാണ് ഫലസ്തീൻ സ്ഥാനപതി വാലിദ് അബു അലി ലഷ്‌കർ ഇ ത്വയ്ബ തലവൻ ഹാഫീസ് സയിദുമായി വേദിപങ്കിട്ടത്. വാലിദ് അലിയുടെ നടപടിയിൽ ഇന്ത്യ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.ഇതോടെ വാലിദ് അബു അലിയെ തിരിച്ചുവിളിക്കാനും ഫലസ്തീൻ തീരുമാനിച്ചു

ഇന്ത്യാ വിരുദ്ധ കൂട്ടായ്മയും മതസംഘടനകളുടേയും നാൽപതോളം രാഷ്ട്രീയ പാർട്ടികളുടേയും സഖ്യവുമായ ഡിഫ ഇ പാക്കിസ്ഥാൻ കൗൺസിൽ സംഘടിപ്പിച്ച റാലിയിലാണ് വാലിദ് അലി പങ്കെടുത്തത്. ഇസ്രേൽ തലസ്ഥാനം ജറുസലമിലേക്കു മാറ്റിയ നടപടിക്കെതിരായി പാക് പ്രധാനമന്ത്രി ഷാഹിദ് ഖകൻ അബ്ബാസി മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി.

നേരത്തെ ആഗോളഭീകരവാദിയായി ഐക്യരാഷ്ട്ര സംഘടന ഹാഫിസ് സയിദിനെ പ്രഖ്യാപിച്ചിരുന്നു. ജറുസലം ഇസ്രയേലിന്റെ തലസ്ഥാനമാക്കിയ യുഎസ് നടപടിക്കെതിരെ ഫലസ്തീന് അനുകൂലമായാണ് ഇന്ത്യ യുഎന്നിൽ വോട്ടു ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP