Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പനാമയിൽ കള്ളപ്പണ നിക്ഷേപം ഇല്ല; വിദേശ കമ്പനികളുടെ ഡയറക്ടറും ആയിട്ടില്ല; എല്ലാ സ്വത്തും നിയമാനുസൃതം; തന്റെ പേര് ആരോ ദുരൂപയോഗം ചെയ്തു; വിവാദങ്ങളിൽ അമിതാഭ് ബച്ചന് പറയാനുള്ളത്

പനാമയിൽ കള്ളപ്പണ നിക്ഷേപം ഇല്ല; വിദേശ കമ്പനികളുടെ ഡയറക്ടറും ആയിട്ടില്ല; എല്ലാ സ്വത്തും നിയമാനുസൃതം; തന്റെ പേര് ആരോ ദുരൂപയോഗം ചെയ്തു; വിവാദങ്ങളിൽ അമിതാഭ് ബച്ചന് പറയാനുള്ളത്

ന്യൂഡൽഹി: പാനമയിൽ തനിക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ രംഗത്ത്. തനിക്കൊരിടത്തും കള്ളപ്പണ നിക്ഷേപമില്ലെന്നും തനിക്ക് ഓഹരിപങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും ബച്ചൻ വ്യക്തമാക്കി. വിദേശത്ത് ഒരു കമ്പനിയുടെയും ഡയറക്ടർ പദവി വഹിച്ചിട്ടില്ല. വിദേശത്തും സ്വദേശത്തും ചെലവഴിച്ച പണത്തിന്റെയെല്ലാം വിശദാംശങ്ങൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ട്. തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാമെന്നും ബച്ചൻ അറിയിച്ചു.

പാനമയിൽ കള്ളപ്പണ നിക്ഷേപമുള്ള അഞ്ഞൂറോളം ഇന്ത്യാക്കാരുടെ പേരുവിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. അമിതാഭ് ബച്ചൻ, ഐശ്വര്യ റായി, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, ഇന്ത്യ ബുൾസ് ഉടമ സമീർ ഗെഹ്‌ലോട്ട്, ഡി.എൽ.എഫ് പ്രമോട്ടർ കെ.പി സിങ് തുടങ്ങിയ പ്രമുഖരുടെ പേരുകൾ പട്ടികയിലുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്ന പാനമ ആസ്ഥാനമായ മൊസ്സാക് ഫൊൻസേക എന്ന സ്ഥാപനത്തിന്റെ ചോർന്ന രഹസ്യരേഖകളിലാണ് ഇവരുടെ പേരുകളുള്ളത്.

കള്ളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുള്ള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിക്കാൻ സൗകര്യമേർപ്പെടുത്തുന്ന സ്ഥാപനമാണ് മൊസ്സാക് ഫൊൻസേക. നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുകയാണ് ചെയ്യുന്നത്. അമിതാഭ് ബച്ചന് ബഹാമസിലും ഐശ്വര്യറായിക്ക് ബ്രിട്ടീഷ് വിർജിന് ഐലൻഡിലും നിക്ഷേപമുണ്ടെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഇതാണ് ബച്ചൻ നിഷേധിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

അടുത്ത രാഷ്ട്രപതി ആക്കുവാൻ പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നുവെന്ന് കുടുംബസുഹൃത്തായ അമർസിങ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാൽ രാഷ്ട്പതിയാകാനുള്ള യോഗ്യത തനിക്കില്ലെന്നായിരുന്നു ബച്ചന്റെ പ്രതികരണം. ഇതിന് തൊട്ട് പിറകെയാണ് ബച്ചൻ വിവാദത്തിൽ പെട്ടത്. പാനമയിലെ നിയമനിക്ഷേപ ഉപദേശക സ്ഥാപനമായ മൊസാക് ഫൊൺസേകയുടെ ചോർന്ന രേഖകളിലൂടെയാണു കള്ളപ്പണം നിക്ഷേപങ്ങളുടെ വിവരങ്ങൾ പുറത്തായത്. കമ്പനിയുടെ 115 ലക്ഷം രേഖകളാണ് പുറത്തെത്തിയിരിക്കുന്നത്. 1977 മുതൽ 2015 ഡിസംബർ വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളുമുണ്ട്.

70 രാജ്യങ്ങളിൽ നിന്നുള്ള 350 പത്രപ്രവർത്തകർ രേഖകൾ പരിശോധന നടത്തിയിരുന്നു. അതിന് ശേഷമാണ് വാർത്ത നൽകിയത്. പുട്ടിൻ അടക്കമുള്ള ലോക നേതാക്കളുടെ പേരുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP