Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരൾച്ച മേഖലയിലും ബിജെപി മന്ത്രിയുടെ സെൽഫി പ്രേമം! ലാത്തൂരിൽ പങ്കജ മുണ്ടെയുടെ സന്ദർശനത്തിനിടെ എടുത്ത സെൽഫിയിൽ വിവാദം പുകയുന്നു

വരൾച്ച മേഖലയിലും ബിജെപി മന്ത്രിയുടെ സെൽഫി പ്രേമം! ലാത്തൂരിൽ പങ്കജ മുണ്ടെയുടെ സന്ദർശനത്തിനിടെ എടുത്ത സെൽഫിയിൽ വിവാദം പുകയുന്നു

മുംബൈ: വരൾച്ച കടുത്തപ്പോഴും സെൽഫി പ്രേമം കൊണ്ടു നടന്ന ബിജെപി മന്ത്രിയുടെ ചെയ്തി വിവാദത്തിൽ. മഹാരാഷ്ട്രയിലെ മന്ത്രി പങ്കജ മുണ്ടെയാണു വിവാദത്തിലായിരിക്കുന്നത്.

അതിരൂക്ഷമായ വരൾച്ച നേരിടുന്ന മഹാരാഷ്ട്രയിലെ ലാത്തൂരിൽ എത്തിയപ്പോഴാണു പങ്കജെ മുണ്ടെ സെൽഫിയെടുത്തത്. ട്വിറ്ററിലും ഫേസ്‌ബുക്കിലും ഇതു പോസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെ വിവാദം കൊഴുക്കുകയായിരുന്നു.

മന്ത്രിയുടെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. വരൾച്ച നേരിടാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജലസംഭരണ, ജലസേചന പദ്ധതികൾ വിലയിരുത്താൻ എത്തിയപ്പോഴാണ് മന്ത്രി സെൽഫികൾ എടുത്തത്.

വരണ്ട ഭൂപ്രദേശം പശ്ചാത്തലമാക്കി മന്ത്രി ആഹ്ലാദത്തോടെ എടുത്ത സെൽഫികളാണ് വിമർശകരെ പ്രകോപിപ്പിച്ചത്. ആളുകൾ വെള്ളം കിട്ടാതെ മരിക്കുന്ന ഒരു സ്ഥലത്ത് പോയി നിന്ന് മന്ത്രി ഇത്തരത്തിൽ പൊരുമാറിയത് ശരിയായില്ലെന്ന രീതിയിലാണ് വിമർശനം ഉയരുന്നത്. പങ്കജ മുണ്ടേയ്ക്കും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും രംഗത്തെത്തി.

ബിജെപി ജനങ്ങളുടെ വരൾച്ചാ ദുരിതത്തെ പരിഹസിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ശിവസേനയും പങ്കജയ്‌ക്കെതിരെ രംഗത്തെത്തി. മന്ത്രിയുടെ പ്രവൃത്തി നിർഭാഗ്യകരമായി പോയെന്ന് ശിവസേന അഭിപ്രായപ്പെട്ടു. അതേ സമയം വിമർശനങ്ങളോട് പങ്കജ മുണ്ടെ പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP