Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാതാപിതാക്കളെയോ മുതിർന്ന ബന്ധുക്കളെയോ ഉപേക്ഷിച്ചാൽ ഇനി ആർക്കും കതക് കുറ്റിയിട്ട് വീട്ടിലിരിക്കാൻ പറ്റില്ല: വാതിൽ പൊളിച്ച് പൊക്കിയെടുത്ത് അകത്തിടുന്നത് മക്കളെ മാത്രമല്ല : പുതിയ നിയമം അനുസരിച്ച് കൊച്ചു മക്കളും മരുമക്കളും ഒക്കെ പ്രതികളാവും

മാതാപിതാക്കളെയോ മുതിർന്ന ബന്ധുക്കളെയോ ഉപേക്ഷിച്ചാൽ ഇനി ആർക്കും കതക് കുറ്റിയിട്ട് വീട്ടിലിരിക്കാൻ പറ്റില്ല: വാതിൽ പൊളിച്ച് പൊക്കിയെടുത്ത് അകത്തിടുന്നത് മക്കളെ മാത്രമല്ല : പുതിയ നിയമം അനുസരിച്ച് കൊച്ചു മക്കളും മരുമക്കളും ഒക്കെ പ്രതികളാവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി :  പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ച്‌ കടന്നു കളയാമെന്ന് ഇനി ആരും കരുതേണ്ട. അത്തരത്തിൽ പണിയൊപ്പിക്കുന്ന മക്കൾക്ക് എട്ടിന്റെ പണിതരാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. മാതാപിതാക്കളെയോ മുതിർന്ന ബന്ധുക്കളെയോ ഉപേക്ഷിക്കുന്ന എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കടുത്ത നടപടിക്കൊരുങ്ങി സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത്. ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെ കാത്തിരിക്കുന്നത് 6 മാസം വരെ തടവും 10,000 രൂപ പിഴയും. മാതാപിതാക്കൾ, മുതിർന്ന പൗരന്മാർ എന്നിവരെ ഉപേക്ഷിക്കുന്ന മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ (മകന്റെയോ മകളുടെയോ ഭാര്യ/ഭർത്താവ്) എന്നിവർക്കാണ് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നൽകാൻ നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ച ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ഇവർക്കു നേരെയുള്ള ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കൽ, മുറിവേൽപിക്കൽ എന്നിവ ശിക്ഷാർഹമാക്കും. 3 മാസം തടവും 5000 രൂപ പിഴയും എന്ന ആദ്യ ബില്ലിലെ (2007) വ്യവസ്ഥയാണു ഭേദഗതി ചെയ്യുന്നത്. മാതാപിതാക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ള സംരക്ഷകരുടെ പട്ടികയിലേക്ക് മക്കൾ, കൊച്ചുമക്കൾ എന്നിവർക്കു പുറമേയാണു മരുമക്കളെയും ഉൾപ്പെടുത്തിയത്. മക്കളില്ലാത്തവരുടെ സംരക്ഷണച്ചുമതല അവരുടെ സ്വത്തിന്റെ അവകാശികൾക്കായിരിക്കും. വളർത്തച്ഛൻ, വളർത്തമ്മ എന്നിവർക്കും സുരക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ബാധകം.

അതേസമയം, സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ് വാങ്ങുന്ന 516 വൃദ്ധസദനങ്ങളാണ് കേരളത്തിൽ തന്നെയുള്ളത്. സർക്കാർ നേരിട്ട് നടത്തുന്ന 16 കേന്ദ്രങ്ങളുമുണ്ട്. ഇവിടെയാകെ 20,000-ത്തിലേറെ അന്തേവാസികളുണ്ടെന്നാണ് കണക്കുകള്‌‍ സൂചിപ്പിക്കുന്നത്. ഇതിൽ 46 ശതമാനത്തോളം പേർക്ക് മക്കളടക്കമുള്ള അടുത്ത ബന്ധുക്കളുണ്ടെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ഭൂരിഭാഗവും മക്കളുടെ മർദനത്തിനിരയായാണ് വീടുവിട്ടിറങ്ങിയത്. സർക്കാർസഹായത്തോടെ പ്രവർത്തിക്കുന്ന സദനങ്ങളിൽ മക്കളോ അടുത്ത ബന്ധുക്കളോ ഉള്ളവരെ പ്രവേശിപ്പിക്കരുതെന്നാണ് നിയമം. ഉപേക്ഷിക്കപ്പെടുന്നവരുടെ മക്കളെ കണ്ടെത്താറുണ്ടെങ്കിലും ഇവർ രക്ഷാകർത്താക്കളെ തിരിച്ചുകൊണ്ടുപോകാൻ ആരും തയ്യാറാവാറില്ലെന്നതും വിചിത്രമാണ്.

കൂടാതെ, വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കെതിരെ കേസെടുക്കാൻ ബിഹാർ സർക്കാരിന്റെ തീരുമാനിച്ചിരുന്നു. തടവുശിക്ഷ ഉൾപ്പെടെ നൽകാമെന്ന് ചൂണ്ടിക്കാട്ടി ബിഹാർ സോഷ്യൽ വെൽഫെയർ വിഭാഗം നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചാണ് ബീഹാർ സർക്കാർ നടപടിയെടുത്തത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും വയോധികരെ ഉപേക്ഷിക്കുന്ന നടപടിക്കെതിരെ നിയമനിർമ്മാണം നടത്തിയിരുന്നു . കേന്ദ്രസർക്കാർ ബില്ല് പാസാക്കുന്നതോടെ രാജ്യത്ത് ഇനി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്കും മരുമക്കൾക്കുമെതിരെ ശക്തമായ നടപടിയാണ് ഇനി ഉണ്ടാവുന്നത്. വൃദ്ധരായ മാതാപിതാക്കൾ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പിലായിരിക്കും മക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക

നിയമനിർമ്മാണത്തിലെ പ്രധാന വ്യവസ്ഥകൾ വരുന്നത് വസ്ത്രം, ഭവനം, ആരോഗ്യ പരിചരണം, സുരക്ഷ, ഭക്ഷണം എന്നിവ ലഭ്യമാക്കേണ്ട ചുമതല സംരക്ഷകർക്ക്. ഇവ പാലിക്കാത്ത മക്കൾ, കൊച്ചുമക്കൾ, മരുമക്കൾ എന്നിവർക്കെതിരെ സംസ്ഥാന ട്രിബ്യൂണലുകളിൽ പരാതി നൽകാം. 90 ദിവസത്തിനകം പരാതി തീർപ്പാക്കണം. 80 വയസ്സിനു മുകളിലാണെങ്കിൽ സമയപരിധി 60 ദിവസം. സംരക്ഷകർ പ്രതിമാസം നൽകേണ്ട ജീവനാംശം ട്രിബ്യൂണൽ തീരുമാനിക്കും. പരമാവധി 10,000 രൂപയെന്ന വ്യവസ്ഥ ഒഴിവാക്കി. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനും പീഡനം തടയാനും ഓരോ പൊലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഓരോ ജില്ലയിലും ഡപ്യൂട്ടി സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനു കീഴിൽ പ്രത്യേക പൊലീസ് സ്റ്റേഷൻ. സംസ്ഥാനതല ഹെൽപ്‌ലൈൻ നമ്പർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP