Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിക്കെതിരേ ആരോപണമുന്നയിച്ച് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനും രംഗത്ത്; ബിജെപി മതേതര നിലപാട് സ്വീകരിച്ചില്ലെങ്കിൽ എൻഡിഎ മുന്നണിയുടെ നിലനിൽപ്പ് അപകടത്തിലാകും; എൻഡിഎ നേതാക്കൾ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും പാസ്വാൻ

ബിജെപിക്കെതിരേ ആരോപണമുന്നയിച്ച് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനും രംഗത്ത്; ബിജെപി മതേതര നിലപാട് സ്വീകരിച്ചില്ലെങ്കിൽ എൻഡിഎ മുന്നണിയുടെ നിലനിൽപ്പ് അപകടത്തിലാകും; എൻഡിഎ നേതാക്കൾ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും പാസ്വാൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ടിഡിപി മുന്നണി വിട്ടതിന് പിന്നാലെ ബിജെപിക്കെതിരേ ആരോപണമുന്നയിച്ച് എൻഡിഎ മുന്നണിയംഗവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനും. ബിജെപി മതേതര നിലപാട് സ്വീകരിച്ചില്ലെങ്കിൽ എൻഡിഎ മുന്നണിയുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് ലോക്ജനതാ പാർട്ടി (എൽജിപി) നേതാവായ പാസ്വാൻ പറഞ്ഞു. കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രിയായ പാസ്വാൻ ബിഹാറിൽ നിന്നുള്ള പ്രമുഖ ദലിത് നേതാവാണ്.

ബിഹാറിലെ അരാരിയ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആർജെഡിയുടെ മുസ്ലിം സ്ഥാനാർത്ഥിയായ സർഫറാസ് ആലം വിജയച്ചതിന് പിന്നാലെ ബിജെപിയുടെ കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ് നടത്തിയ വിവാദ വർഗീയ പരാമശത്തോട് പ്രതികരിച്ചാണ് പാസ്വാന്റെ പ്രസ്താവന. അരാരിയയിൽ മുസ്ലിം സ്ഥാനാർത്ഥി വിജയച്ചതിനാൽ ഇവിടം ഐഎസുകാരുടെ താവളമാകുമെന്നായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന. നേരത്തെയും ഇത്തരത്തിലുള്ള ന്യൂനപക്ഷ വിരുദ്ധപരാമർശങ്ങൾ ഗിരിരാജ് സിങ് നടത്തിയിരുന്നു. എൻഡിഎ നേതാക്കൾ വിവാദപരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും പാസ്വാൻ ആവശ്യപ്പെട്ടു.

ബിഹാർ ഉപമുഖ്യമന്ത്രിയായ സുശീൽകുമാർ മോദി, രാംകൃപയാൽ യാദവ് തുടങ്ങിയവരെപ്പോലുള്ള നേതാക്കളുണ്ട് ബിജെപിയിൽ. എന്നാൽ ഇവരുടെ വാക്കുകൾ തിരസ്‌കരിക്കപ്പെടുകയും മറ്റ് ചിലരുടെ വാക്കുകൾ പ്രാധാന്യം നേടുകയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് - പാസ്വാൻ പറഞ്ഞു.

ദീർഘകാലം ബിജെപി പക്ഷത്തായിരുന്ന ടിഡിപി കഴിഞ്ഞയാഴ്ച എൻഡിഎ മുന്നണി വിട്ടതിന് പിന്നാലെ ബിജെപിക്കെതിരേ ഒരുമിച്ചുള്ള മുന്നേറ്റമെന്ന ചിന്ത ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനിടെയാണ് രാം വിലാസ് പാസ്വാൻ താൻ ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തെ വിമർശിച്ച് രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. വിപി സിംഗിന്റെ കാലം മുതൽ കേന്ദ്രമന്ത്രിയാണ് രാം വിലാസ് പാസ്വാൻ. എച്ച്ഡി ദേവഗൗഡ, എബി വാജ്‌പേയി സർക്കാരുകളിലും പിന്നീട് യുപിഎ സർക്കാരിലും പാസ്വാൻ മന്ത്രിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP