Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയെ കൂട്ട ബലാത്സം നടത്തി ആശുപത്രി ജീവനക്കാർ; മൂന്ന് പുരഷന്മാരോടൊപ്പം പിടിയിലായവരിൽ ഒരു യുവതിയും; ബലാത്സംഗം ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം; രാജ്യത്തെ നടുക്കുന്ന പീഡനം യുപിയിൽ    

ഐസിയുവിൽ ചികിത്സയിലായിരുന്ന രോഗിയെ കൂട്ട ബലാത്സം നടത്തി ആശുപത്രി ജീവനക്കാർ; മൂന്ന് പുരഷന്മാരോടൊപ്പം പിടിയിലായവരിൽ ഒരു യുവതിയും; ബലാത്സംഗം ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം; രാജ്യത്തെ നടുക്കുന്ന പീഡനം യുപിയിൽ      

മറുനാടൻ ഡെസ്‌ക്‌

 മീററ്റ്: ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കിടന്നിരുന്ന രോഗിയെ ആശുപത്രി ജീവനക്കാർ ചേർന്ന് കൂടബലാത്സംഗം ചെയ്തു. നടുക്കുന്ന സംഭവം ഉത്തർപ്രദേശിൽ. മീറത്തിലുള്ള ആശുപത്രിയിൽ ഞായറാഴ്‌ച്ചയാണ് സംഭവം ഉണ്ടായത്. നാലു പുരുഷന്മാരും ഒരു സ്ത്രീയും സംഭവത്തിൽ ഉൾപ്പെട്ടതായി പൊലീസ് വ്യക്തമാക്കി.

ചികിത്സയ്ക്കായി ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ ഇഞ്ചക്ഷൻ നൽകി മയക്കിയ ശേഷം മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരു ഡോക്ടറും ഉൾപ്പെട്ടിട്ടുള്ളതായി വിവരം.കഴിഞ്ഞ മാർച്ച് 21-നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.

പിന്നീട് നടത്തിയ പരിശോധനയിൽ കരളിൽ കൊഴുപ്പ് നിറഞ്ഞതായി കണ്ടെത്തി. ശനിയാഴ്ചയാണ് യുവതിയെ ഐസിയുവിലേക്ക് മാറ്റിയത്. അവിടെവച്ചു നഴ്‌സ് യുവതിക്ക് മയങ്ങാനുള്ള കുത്തിവയ്പ് നൽകി. തുടർന്ന് മൂന്നുപേർ ചേർന്നു യുവതിയെ പീഡിപ്പിച്ചു. സംഭവത്തിൽ നിയാസ് (20), അശോക് മാലിക് (35), ഷദാബ് (23), ലക്ഷ്മി (50) എന്നിവർക്കെതിരെ ഐപിസി 376 വകുപ്പു പ്രകാരം കേസെടുത്തു.

സംഭവം നടന്നുവെന്നു കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമാക്കിയിരുന്നു. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ബോധം തെളിഞ്ഞപ്പോൾ തന്റെ കിടക്കയിൽ വാർഡ് ബോയിയെ കണ്ട യുവതി സഹായത്തിനായി അലറി വിളിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവ് ഐസിയുവിൽ ഓടിയെത്തിയപ്പോഴേക്കും കുറ്റവാളികൾ രക്ഷപ്പെട്ടതായും എഫ്‌ഐആറിൽ പറയുന്നു.

സംഭവം നടന്നുവെന്ന് കരുതപ്പെടുന്ന സമയത്ത് ഐസിയുവിലെ സിസിടിവി ക്യാമറ പ്രവർത്തന രഹിതമാക്കിയിരുന്നതായി പൊലീസ്. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP