Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദസറ ആഘോഷത്തിനിടെ പാറ്റ്‌ന ദുരന്തഭൂമിയായി; തിക്കിലും തിരക്കിലും മുപ്പതിലധികം പേർ മരിച്ചു; മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും

ദസറ ആഘോഷത്തിനിടെ പാറ്റ്‌ന ദുരന്തഭൂമിയായി; തിക്കിലും തിരക്കിലും മുപ്പതിലധികം പേർ മരിച്ചു; മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളും

പാറ്റ്‌ന: ബീഹാറിലെ പാറ്റ്‌നയിൽ ദസറ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 32 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. പതിനഞ്ചിലേറെ പേർക്ക് ഗുരുതര പരിക്കേറ്റു. 25 സ്ത്രീകളും 5 കുട്ടികളും മരിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഗാന്ധി മൈതാനത്ത് ആഘോഷത്തിനായി ഒത്തുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പാറ്റ്‌നാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവണന്റെ കോലം കത്തിച്ച ശേഷമുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഗാന്ധി മൈതാനത്ത് നിന്ന് പുറത്ത് കടക്കാനുള്ള ഇടുങ്ങിയ റോഡിലാണ് അപകടമുണ്ടായത്. ആശയക്കുഴപ്പത്തിനിടെ തിരക്കുണ്ടാക്കി പുറത്ത് കടക്കാൻ ശ്രമിച്ചതാണ് ദുരന്തമുണ്ടാക്കിയത്.

ആഘോഷത്തിന്റെ അവസാന ഘട്ടത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഷോർട്ട് സർക്യൂട്ട് മൂലമാണിതെന്ന് വാർത്തയും പ്രചരിച്ചു. വൈദ്യുതി കേബിൾ പൊട്ടിയെന്ന ആശക്കുഴപ്പമാണ് ദുരന്തത്തിലേക്ക് നയിച്ചത്. ഈ വാർത്ത പ്രചരിച്ചതോടെ വേഗത്തിൽ ഗാന്ധി മൈതാനത്ത് നിന്ന് പുറത്ത് കടക്കാൻ ആളുകൾ ശ്രമം തുടങ്ങി. ഇടുങ്ങിയ വഴിയിലൂടെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. എന്നാലിതിന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കൂട്ടത്തോടെ ആളുകൾ പുറത്തിറങ്ങുമ്പോൾ ഒരു കുട്ടി വീണതാണ് ദുരന്തത്തിന് കാരണമായതെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഒരുക്കിയിരുന്നുമില്ല. നിയന്ത്രണങ്ങളില്ലാതെ വലിയൊരു ജനക്കൂട്ടം ഒരുമിച്ച് പുറത്തു പോവുകയായിരന്നു. അതിനാൽ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.

ദസറ ആഘോഷങ്ങൾക്ക് അവസാനം കുറിച്ച് സംസ്ഥാന സർക്കാർ ഒരുക്കിയ ചടങ്ങിലാണ് ദുരന്തം ഉണ്ടായത്. രാവണന്റെ കോലം കത്തിക്കൽ കാണാനായി പതിനായിരങ്ങളാണ് ഗാന്ധി മൈതാനത്ത് തടിച്ചു കൂടിയത്. തിരക്ക് നിയന്ത്രിക്കുന്നതിലുണ്ടായ പിഴവാണ് മുപ്പതിലധികം പേരുടെ ജീവനപഹരിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അതിനിടെ ദുരന്തത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന ആവശ്യവുമായി ജനതാദൾ യുണൈറ്റഡ് നേതാവ് അലി അൻവർ രംഗത്ത് എത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP