Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത നാശം വിതച്ച് പവൻ തമിഴ്‌നാട് തീരം തൊട്ടു; കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശനഷ്ടം; എണ്ണായിരം വീടുകൾ വെള്ളത്തിലായി; മണ്ണു മാറ്റി ഗതാഗതം തടസ്സം നീക്കാൻ ദുരന്തനിവാരണ സേനയും; ന്യുനമർദം ശക്തിപ്രാപിച്ചതിനാൽ തമിഴ്‌നാടിന് പിന്നാലെ കേരളത്തിനും അലർട്ട്

കനത്ത നാശം വിതച്ച് പവൻ തമിഴ്‌നാട് തീരം തൊട്ടു; കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശനഷ്ടം; എണ്ണായിരം വീടുകൾ വെള്ളത്തിലായി; മണ്ണു മാറ്റി ഗതാഗതം തടസ്സം നീക്കാൻ ദുരന്തനിവാരണ സേനയും; ന്യുനമർദം ശക്തിപ്രാപിച്ചതിനാൽ തമിഴ്‌നാടിന് പിന്നാലെ കേരളത്തിനും അലർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഇന്ത്യൻ തീരത്ത് തൊട്ടതോടെ തമിഴ്‌നാട് ജാഗ്രതയിൽ. നീലഗിരി, രാമനാഥപുരം, ശിവഗംഗ, വിരുദനഗർ എന്നീ ജില്ലകളിൽ കനത്തമഴ തുടരുകയാണ്. നീലഗിരിയിൽ 13 സെന്റീമീറ്ററും രാമനാഥപുരത്ത് ഒൻപത് സെന്റീമീറ്ററും മഴ പെയ്തു. വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലിൽ പത്തിടങ്ങളിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ന്യുനമർദം ശക്തിപ്രാപിച്ച പശ്ചാത്തലത്തിൽ കേരള തീരത്തും ജാഗ്രതാ നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കനത്ത നാശം വിതച്ചാണ് പവൻ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചത്. മണ്ണിടിച്ചിലിലും, വെള്ളക്കെട്ടിലും നിരവധി നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണ് നീക്കാൻ സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങൾ എത്തിയിട്ടുണ്ട്. മരങ്ങളും പാറക്കല്ലുകളും നീക്കം ചെയ്ത് താത്കാലിക റോഡ് ഒരുക്കാനുള്ള ശ്രമത്തിലാണ്. ഗതാഗതം തടസ്സപ്പെട്ടതിനാൽ വിനോദ സഞ്ചാരികൾക്ക് യാത്ര ഉപേക്ഷിക്കേണ്ടി വന്നു. തേനി ജില്ലയിലെ പ്രധാന പാതയിൽ മരങ്ങൾ കടപുഴകിവീണ് എട്ടിടത്ത് ഗതാഗതം തടസ്സപ്പെട്ടു.

ശ്രീലങ്കയ്ക്കും തെക്കൻ തമിഴ്‌നാടിനും സമീപത്ത് ന്യൂനമർദം രൂപപ്പെട്ടതിനാൽ തൂത്തുക്കുടി, രാമനാഥപുരം,തിരുനെൽവേലി, കന്യാകുമാരി, വിരുദനഗർ എന്നീ ജില്ലകളിൽ ബുധനാഴ്ച കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിൽ ചില പ്രദേശങ്ങളിൽ മിതമായ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്നുള്ള കെടുതികൾ ഇപ്പോഴും തുടരുന്നുണ്ട്. തടാകങ്ങൾ കരകവിഞ്ഞൊഴുകുന്നതിനാൽ കൃഷി നാശം വ്യാപകമാണ്. കാഞ്ചീപുരത്തെ തെന്നേരി തടാകം കവിഞ്ഞ് ഒഴുകിയതിനാൽ വീടുകളിൽ വെള്ളം കയറുകയും സമീപ പ്രദേശങ്ങളിലെ റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

തിരുവണ്ണാമലയിലെ സെന്നാവരം തടാകം കരകവിഞ്ഞ് ഒഴുകിയതിനാൽ 100 ഏക്കർ നെൽക്കൃഷി വെള്ളത്തിലായി. പുതുക്കോട്ട, തഞ്ചാവൂർ,പെരമ്പല്ലൂർ,ശിവഗംഗ,രാമനാഥപുരം എന്നിവിടങ്ങളിലും മഴ തുടരുന്നതിനാൽ വ്യാപകമായി കൃഷി നാശമുണ്ടായിട്ടുണ്ട്.കടലൂരിലും ഇടവിട്ട് മഴ തുടരുന്നതിനാൽ സാധാരണ ജീവിതം തടസ്സപ്പെട്ടു. കടലൂർ ജില്ലയിൽ മൂന്ന് ദിവസം മുമ്പ് തന്നെ 8,000 വീടുകളിൽ വെള്ളം കയറിയിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങൾ ദുരിതത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP