Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൽപ്പന് അർത്ഥം ലഭിച്ചാൽ അർദ്ധ രാത്രിയിൽ കുടപിടിക്കും; വൈകി എത്തിയ ഹർദിക് പട്ടേൽ ക്ഷമ പറയുന്നതിന് പകരം തട്ടിക്കയറി; പത്രക്കാർ യോഗം ബഹിഷ്‌കരിച്ചു

അൽപ്പന് അർത്ഥം ലഭിച്ചാൽ അർദ്ധ രാത്രിയിൽ കുടപിടിക്കും; വൈകി എത്തിയ ഹർദിക് പട്ടേൽ ക്ഷമ പറയുന്നതിന് പകരം തട്ടിക്കയറി; പത്രക്കാർ യോഗം ബഹിഷ്‌കരിച്ചു

അഹമ്മദാബാദ്: പട്ടേൽ വിഭാഗത്തിന്റെ സംവരണത്തിനായി പ്രവർത്തിക്കുന്ന സമര നേതാവ് ഹർദിക് പട്ടേലിന്റെ വാർത്താ സമ്മേളന വേദിയിൽനിന്നും മാദ്ധ്യമ പ്രവർത്തകർ ഇറങ്ങിപ്പോയി. ഹർദിക് പട്ടേലിന്റെ മോശം പെരുമാറ്റതെ തുടർന്നായിരുന്നു നടപടി.

സമര വേദിയിൽനിന്നാണ് വാർത്താ സമ്മേളനത്തിനായി 22കാരനായ ഹർദിക് പട്ടേൽ എത്തിയത്. അറിയിച്ചിരുന്നതിലും 45 മിനിട്ട് വൈകി വേദിയെത്തിയ ഹർദിക് മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കയറുകയായിരുന്നു. തന്റെ വാക്കുകൾ കേൾക്കണമെങ്കിൽ തന്റെ സൗകര്യത്തിനായി മാദ്ധ്യമങ്ങൾ കാത്തിരിക്കേണ്ടിവരുമെന്ന ഹർദിക്കിന്റെ പരാമർശം മാദ്ധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചു. അല്ലാത്തവർക്ക് ഇറങ്ങി പോകാമെന്നും പറഞ്ഞു. ഇതോടെ പത്രസമ്മേളനത്തിൽ തുടരേണ്ടതില്ലെന്ന് തീരുമാനിച്ച പത്രദൃശ്യ മാദ്ധ്യമ പ്രവർത്തകർ വേദിയിൽനിന്നും ഒന്നടങ്കം ഇറങ്ങിപ്പോയി.

അഹ്മദാബാദിലെ ഒരു റസ്റ്റാറന്റിൽ ഹാർദിക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽനിന്നാണ് 60ലേറെ മാദ്ധ്യമപ്രവർത്തകർ ഇറങ്ങിപ്പോയത്. 11.30ന് വാർത്താസമ്മേളനം നടത്തുമെന്നായിരുന്നു ഹാർദിക് അറിയിച്ചിരുന്നത്. കൃത്യസമയത്ത് സ്ഥലത്തത്തെിയ വാർത്താലേഖകർക്ക് മുന്നിലേക്ക് 45 മിനിറ്റ് വൈകി 12.15നാണ് ഹാർദിക് എത്തിയത്. ലേഖകരിൽ പലർക്കും ഉച്ചക്ക് പൊലീസ് കമീഷണറുടെ വാർത്താസമ്മേളനത്തിനെത്തേണ്ടതുണ്ടായിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടി, വൈകിവന്നതിൽ മാദ്ധ്യമപ്രവർത്തകർ ഹാർദിക്കിനെ പ്രതിഷേധമറിയിച്ചു.

എന്നാൽ, മാപ്പുപറയുന്നതിന് പകരം യുവനേതാവ് ധിക്കാരപൂർവം സംസാരിക്കുകയാണുണ്ടായതത്. തന്റെ വാർത്താസമ്മേളനത്തിലിരിക്കാൻ സൗകര്യമുള്ളവർക്ക് അവിടെയിരിക്കാമെന്നും കമീഷണറെ കാണാൻ പോകേണ്ടവർക്ക് പോകാമെന്നുമുള്ള ഹാർദിക്കിന്റെ മറുപടിയിൽ കുപിതരായ മാദ്ധ്യമപ്രവർത്തകർ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. സംവരണ പ്രശ്‌നം സംബന്ധമായി മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് ഹാർദിക് അയച്ച കത്തിന്റെ കോപ്പികൾ ചില മാദ്ധ്യമപ്രവർത്തകർ ചുരുട്ടിയെറിയുകയും ചെയ്തു.

ഒരു പ്രാദേശിക ചാനലിന്റെ ലേഖകരുൾപ്പെടെ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഹാർദിക്കിന്റെ വാർത്താസമ്മേളനത്തിലിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP