Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തൊപ്പിയും താടിയും ഒഴിവാക്കണം, പരസ്യമായി നിസ്‌കാര പ്രാർത്ഥന നടത്തരുത്' ; മുസ്ലിം മതവിശ്വാസികളോട് ഹിന്ദു പേരുകൾ സ്വീകരിക്കണമെന്ന് ഗ്രാമവാസികളുടെ ആഹ്വാനം; സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്

'തൊപ്പിയും താടിയും ഒഴിവാക്കണം, പരസ്യമായി നിസ്‌കാര പ്രാർത്ഥന നടത്തരുത്' ; മുസ്ലിം മതവിശ്വാസികളോട് ഹിന്ദു പേരുകൾ സ്വീകരിക്കണമെന്ന് ഗ്രാമവാസികളുടെ ആഹ്വാനം; സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിന്ദു പേരുകൾ സ്വീകരിക്കണമെന്ന് മുസ്ലിം വിശ്വാസകളോട് ആഹ്വാനം ചെയ്ത് ഗ്രാമവാസികൾ. ഹരിയാനയിലെ തിതോലി ഗ്രാമത്തിലാണ് സംഭവം നടന്നത്. മുസ്ലിം വിശ്വാസികളായ ആളുകൾ തൊപ്പിയും താടിയും ഒഴിവാക്കണമെന്നും പരസ്യമായി നിസ്‌കരിക്കരുതെന്നുമാണ് ഗ്രാമത്തിൽ ചേർന്ന യോഗത്തിൽ ആവശ്യമുയർന്നത്. യോഗം നടക്കുമ്പോൾ പൊലീസുകാരും ഇവിടെയുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് റോത്തകിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് രാകേഷ് കുമാർ അറിയിച്ചു.

ഓഗസ്റ്റ് 22-ന് പശുക്കുട്ടിയെ കൊന്നുവെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ആൾക്കൂട്ടം ആക്രമിച്ചിരുന്നു. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെത്തുടർന്നായിരുന്നു യോഗം.ആക്രമണത്തിന് ഇരയായ കുടുംബത്തെ ഗ്രാമത്തിൽനിന്ന് പുറത്താക്കുക, മുസ്ലിങ്ങളുടെ കബറടക്ക ചടങ്ങുകൾക്കായി വഖഫ് ബോർഡ് നടത്തിക്കൊണ്ടിരിക്കുന്ന ഭൂമിയളക്കൽ പഞ്ചായത്ത് ഏറ്റെടുക്കുക, കബറടക്ക ചടങ്ങുകൾക്ക് ഗ്രാമത്തിനു പുറത്ത് ഭൂമിയനുവദിക്കുക തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങൾ.

ഉത്തർപ്രദേശിൽ നിന്നെത്തിയ ചിലരാണ് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ പ്രശ്‌നമുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. ഗ്രാമത്തിൽ പള്ളിയില്ലാത്തതിനാൽ പത്തുകിലോമീറ്റർ യാത്ര ചെയ്താണ് മുസ്ലിങ്ങൾ വെള്ളിയാഴ്ചകളിലെ നിസ്‌കാരം നടത്തുന്നത്.ഗ്രാമത്തിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ നിർദേശങ്ങൾ അംഗീകരിക്കാനാണ് ചില മുസ്ലിം സംഘടനകളുടെ തീരുമാനം. ഇവിടെ ഗോശാല നിർമ്മിക്കാൻ 11,000 രൂപയും ഇവർ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP