Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അശ്ലീല സിനിമകൾ കാണാനാണ് കശ്മീരികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് വി കെ സരസ്വത്; കശ്മീർ പുനഃസംഘടനക്ക് പിന്നാലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചില്ലെന്നും നീതി അയോഗ് അംഗം

അശ്ലീല സിനിമകൾ കാണാനാണ് കശ്മീരികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് വി കെ സരസ്വത്; കശ്മീർ പുനഃസംഘടനക്ക് പിന്നാലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചില്ലെന്നും നീതി അയോഗ് അംഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കശ്മീരികൾ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത് 'അശ്ലീല സിനിമകൾ' കാണാനെന്ന് നീതി അയോഗ് അംഗം വി കെ സരസ്വത്. ധിരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജിയുടെ വാർഷിക ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിന് ടെലികോം വളരെ പ്രധാനമാണ് എന്നു പറയുന്ന നിങ്ങൾ എന്തുകൊണ്ടാണ് ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സരസ്വത്. ജമ്മു കശ്മീർ പുനഃസംഘടനക്ക് പിന്നാലെ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത് സമ്പദ്വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു.

'എന്തിനാണ് രാഷ്ട്രീയക്കാർ കശ്മീരിലേക്ക് പോകുന്നത്?. ഡൽഹിയിലെ റോഡുകളിൽ നടക്കുന്ന പ്രതിഷേധങ്ങൾ അവർക്ക് കശ്മീരിലും പുനഃസൃഷ്ടിക്കണം. അതിനായി അവർ സമൂഹമാധ്യമങ്ങളിലൂടെ തീകൊളുത്തുകയാണ്. കശ്മീരിൽ ഇന്റർനെറ്റ് ഇല്ലാത്തതുകൊണ്ട് എന്താണ് പ്രശ്‌നം?. ഇന്റർനെറ്റിലൂടെ എന്താണ് നിങ്ങൾ അവിടെ കാണുന്നത്?. അശ്ലീല സിനിമകൾ കാണുന്നതല്ലാതെ നിങ്ങൾ മറ്റൊന്നും ഇന്റർനെറ്റിൽ ചെയ്യുന്നില്ല',-സരസ്വത് പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ സരസ്വത് വിശദീകരണവുമായി രംഗത്തെത്തി. ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത് കശ്മീരിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചില്ലെന്ന് പറയാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനിടെ, ജമ്മു കശ്മീരിൽ 2ജി മൊബൈൽ സേവനം ശനിയാഴ്ച പുനഃസ്ഥാപിച്ചു. എന്നാൽ ശ്രീനഗറിലും മറ്റ് ഏഴ് ജില്ലകളിലുമുള്ള ഇന്റർനെറ്റ് വിലക്ക് തുടരും. ഓഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരിൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP