Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുത്തക ഭീമൻ വഴങ്ങി; ഗുജറാത്ത് സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കർഷകർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കുമെന്ന് പെപ്‌സികോ; അവസാനിക്കുന്നത് തങ്ങൾ കുത്തകാവകാശം നേതിയ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് കമ്പനി നൽകിയ കേസ്

കുത്തക ഭീമൻ വഴങ്ങി; ഗുജറാത്ത് സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കർഷകർക്കെതിരെ നൽകിയ കേസുകൾ പിൻവലിക്കുമെന്ന് പെപ്‌സികോ; അവസാനിക്കുന്നത് തങ്ങൾ കുത്തകാവകാശം നേതിയ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് കമ്പനി നൽകിയ കേസ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒടുവിൽ ബഹുരാഷ്ട്ര ഭീമൻ വഴങ്ങി. എഫ്.സി.5 ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കർഷകർക്കെതിരേ നൽകിയ കേസ് പിൻവലിക്കാൻ പെപ്സികോ കമ്പനി തയ്യാറായി. സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേസ് പിൻവലിക്കാൻ കമ്പനി തീരുമാനിച്ചതെന്ന് പെപ്സികോ ഇന്ത്യയുടെ വക്താവ് അറിയിച്ചു.

ലയ്സ് ചിപ്സിന്റെ നിർമ്മാതാക്കളായ പെപ്സികോ കുത്തകാവകാശം സ്വന്തമാക്കിയ എഫ്.സി.5 എന്ന ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ഗുജറാത്തിലെ നാല് കർഷകർക്കെതിരേ കേസ് നൽകിയത്. കുത്തകാവകാശം നേടിയ ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഓരോ കർഷകരും ഒരു കോടി രൂപവീതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാൽ പെപ്സികോയുടെ നടപടിക്കെതിരേ വ്യാപകമായി പ്രതിഷേധമുയർന്നു. ഇതോടെ ഗുജറാത്ത് സർക്കാരും പ്രശ്നത്തിൽ ഇടപെട്ടു.

കർഷകർക്കെതിരായ കേസ് അവസാനിപ്പിക്കാൻ ഗുജറാത്ത് സർക്കാർ പെപ്സികോയുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എഫ്.സി. 5 ഇനം ഉരുളക്കിഴങ്ങ് തങ്ങൾക്ക് വിൽക്കാൻ തയ്യാറായാൽ നഷ്ടപരിഹാരക്കേസിൽനിന്ന് പിന്മാറാമെന്ന് പെപ്സികോയും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് പിൻവലിക്കുകയാണെന്ന് പെപ്സികോ വ്യക്തമാക്കിയത്.

ജങ്ക് ഫുഡായ ലെയ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യകേ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന പേരിൽ പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം കൃഷി ഇറക്കിയ ഒരോ കർഷകരും 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് പെപ്‌സി ആവശ്യപ്പെടുന്നത്. ഇതിനെതിരെ കർഷകർ പൊതുസമൂഹത്തിന്റെ പിന്തുണ തേടി രംഗത്തു വന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്.

കഴിഞ്ഞ ഒമ്പതിന് പെപ്‌സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്‌സ്യൽ കോടതി കർഷകർക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 26 വരെ കൃഷിയും വിൽപനയും നിർത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

കർഷകർക്ക് പിന്തുണയർപ്പിച്ച് കൊണ്ട് നൂറുകണക്കിന് കർഷകരും ശാസ്ത്രജ്ഞന്മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്കെതിരായ കേസ് നിരുപാധികം പിൻവലിക്കണമെന്നും ചിപ്‌സ മാർക്കറ്റിൽ നിന്നും കർഷകരെ ഇല്ലാതാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗുജറാത്തിലെ കർഷക സംഘടനകൾ ആരോപിക്കുന്നു.

എഫ്എൽ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്‌സ് ഉണ്ടാക്കുന്നതിനായി പെപ്‌സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ൽ ഇന്ത്യയിലാണ് എഫ്സി 5 ട്രേഡ്മാർക്കിൽ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP