Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയിൽ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചു': പെരിയാർ പരാമർശത്തിൽ രജനിക്കെതിരെയുള്ള കേസ് മദ്രാസ് ഹെെക്കോടതി തള്ളി

'എന്തുകൊണ്ട് മജിസ്ട്രേറ്റ് കോടതിയിൽ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചു': പെരിയാർ പരാമർശത്തിൽ രജനിക്കെതിരെയുള്ള കേസ് മദ്രാസ് ഹെെക്കോടതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: സാമൂഹ്യപരിഷ്‌കർത്താവ് ഇ.വി രാമസ്വാമി പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് രജനികാന്ത് രം​ഗത്തെത്തിയതിന് പിന്നാലെ പ്രസ്​താവനയിൽ രജനീകാന്തിനെതിരെ ഫയൽ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി തള്ളി. മജിസ്ട്രേറ്റ് കോടതിയിൽ പോകാതെ കേസുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന് കോടതി ആരാഞ്ഞു. ദ്രാവിഡ വിടുതലൈ കഴകം ആണ് കേസ് ഫയൽ ചെയ്തത്.

പ്രസ്താവനയിൽ മാപ്പ് പറയില്ലെന്ന് രജനികാന്ത് പറഞ്ഞിരുന്നു. താൻ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നതായും മാപ്പുപറയില്ലെന്നും നടൻ രജനീകാന്ത് വ്യക്തമാക്കി രംഗത്തെത്തിയിരുന്നത്. താൻ വായിച്ച പത്രവാർത്തയുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പെരിയാറിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും രജനികാന്ത് പറഞ്ഞിരുന്നു. പെരിയാറിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന് ആരോപിച്ച് ദ്രാവിഡർ വിടുതുലെ കഴകം പ്രതിഷേധം ശക്തമാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് രജനീകാന്തിന്റെ പ്രസ്താവന നടത്തിയത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ പെരിയാറിനെതിരെയുള്ള വാക്കുകളിൽ മാപ്പുപറയണമെന്ന ഡിവികെയുടെ ആവശ്യം തള്ളിയാണ് രജനീകാന്ത് നിലപാട് വ്യക്തമാക്കിയത്. 'പെരിയാറിനെതിരെയുള്ള വാക്കുകളിൽ ഞാൻ മാപ്പുപറയില്ല. അന്നത്തെ ന്യൂസ് റിപ്പോർട്ടുകൾ വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. അവർ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. ഈ സംഭവം മറക്കാൻ സാധിക്കുമായിരിക്കും. എന്നാൽ നിഷേധിക്കാൻ സാധിക്കില്ല'- രജനീകാന്ത് പറഞ്ഞു. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനികാന്തിന്റെ പരാമർശം.

പെരിയാർ പ്രസ്​താവനയിൽ താൻ മാപ്പുപറയേണ്ട കാര്യമില്ലെന്ന്​ രജനികാന്ത്​്​ നേരത്തെ പറഞ്ഞിരുന്നു. താൻ വായിച്ച പത്ര വാർത്തയെ ഉദ്ദരിച്ചാണ്​ പ്രസ്​താവന നടത്തിയതെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും രജനികാന്ത്​ പറഞ്ഞു. 1971ൽ സേലത്ത്​ ശ്രീരാമ​​​െൻറയും സീതയുടെയും നഗ്നചിത്രങ്ങളുമായി പെരിയാർ റാലി നടത്തിയെന്നായിരുന്നു രജനികാന്തിന്റെ പരാമർശം. അന്ധവിശ്വാസങ്ങൾക്കെതിരായി നടന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു പെരിയാർ റാലി നടത്തിയത്. ജനുവരി 14ന് ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ അമ്പതാം വാർഷികാഘോഷത്തിലായിരുന്നു രജനി പെരിയാറിനെ കുറിച്ച് പരാമർശം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP