Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെല്ലിക്കെട്ട് നിരോധിച്ചതു പെറ്റയല്ല, ഇന്ത്യയിലെ സുപ്രീംകോടതിയാണ്; അടുത്ത ലക്ഷ്യം കേരളത്തിലേക്ക് അറുക്കാൻ കടത്തുന്ന കന്നുകാലികളെ രക്ഷിക്കൽ; തെരുവു നായകൾക്കു വേണ്ടിയും തൃശൂർ പൂരത്തിനെതിരേയും നിലപാടു സ്വീകരിച്ച പെറ്റയുടെ മേധാവി പൂർവ ജോഷി പറയുന്നു

ജെല്ലിക്കെട്ട് നിരോധിച്ചതു പെറ്റയല്ല, ഇന്ത്യയിലെ സുപ്രീംകോടതിയാണ്; അടുത്ത ലക്ഷ്യം കേരളത്തിലേക്ക് അറുക്കാൻ കടത്തുന്ന കന്നുകാലികളെ രക്ഷിക്കൽ; തെരുവു നായകൾക്കു വേണ്ടിയും തൃശൂർ പൂരത്തിനെതിരേയും നിലപാടു സ്വീകരിച്ച പെറ്റയുടെ മേധാവി പൂർവ ജോഷി പറയുന്നു

ചെന്നൈ: ജെല്ലിക്കെട്ട് നടത്തേണ്ടെന്ന സുപ്രീംകോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടന പെറ്റ(The People for the Ethical Treatment of Anim-alsþPETA)യ്ക്കും സംഘടനയുടെ ഇന്ത്യാഘടകത്തിന്റെ മേധാവി പൂർവ ജോഷിപ്പുരയ്ക്കും എതിരേ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. അതേസമയം ജെല്ലിക്കെട്ട് നിരോധിക്കാൻ കേസുകൊടുത്തെങ്കിലും സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും പെറ്റയ്‌ക്കെതിരായ പ്രതിഷേധത്തിൽ കഴമ്പില്ലെന്നും പൂർവ പറയുന്നു.

കേരളത്തിൽ അതിരൂക്ഷമായ നായശല്യം അടക്കമുള്ള വിഷയങ്ങളിലും വിവാദ നിലപാട് സ്വീകരിച്ചുള്ള വ്യക്തിയാണ് പൂർവ ജോഷിപ്പുര. തൃശൂർ പൂരത്തിന് ആനകളെ എഴുന്നെള്ളിക്കുന്നതും വലിയ മൃഗപീഡനമാണെന്ന് ഇവർ ആരോപിച്ചിരുന്നു.

ജല്ലിക്കെട്ട് നിർത്തലാക്കാനുള്ള കേസിൽ മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ളവർ പങ്കുചേർന്നിരുന്നതായി പൂർവ ചൂണ്ടിക്കാട്ടി. കാളകളെ ക്രൂരമായി ഉപയോഗിക്കുന്നത് നിർത്തലാക്കുകയെന്നത് എല്ലാവരുടെയും ആവശ്യമാണ്. ജെല്ലിക്കെട്ട് നിരോധിച്ചത് പെറ്റയല്ല, ഇന്ത്യൻ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയാണ്. മൃഗാവകാശം ഉറപ്പുവരുത്തുകയെന്നതു മാത്രമാണ് പെറ്റയുടെ ആവശ്യമെന്ന് അവർ വ്യക്തമാക്കി.

തമിഴ്‌നാട് കടുത്ത വരൾച്ചയെ നേരിടുന്ന സമത്താണ് തങ്ങൾക്കെതിരേ പ്രതിഷേധം ഉയരുന്നതെന്നും പൂർവ ചൂണ്ടിക്കാട്ടി. വരൾച്ച മൂലം 144 കർഷകരാണ് അവിടെ ആത്മഹത്യ ചെയ്തത്.

ജെല്ലിക്കെട് നിരോധിച്ചതിലൂടെ വളരെ കുറച്ചു കാലികൾ മാത്രമേ രക്ഷപ്പെടുന്നുള്ളൂവെന്ന് പൂർവ ചൂണ്ടിക്കാട്ടി. ഇറച്ചി ആവശ്യത്തിനായി തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും ആയിരക്കണക്കിനു കന്നുകാലികളെ കടത്തുന്നത് അവസാനിപ്പിക്കുകയെന്നതും തന്റെ ലക്ഷ്യങ്ങളിലൊന്നാണെന്ന് പൂർവ പറഞ്ഞു. ഇറച്ചിആവശ്യത്തിനും തോല് ഉത്പ്പന്നങ്ങൾക്കുമാണ് കന്നുകാലികളെ കൊല്ലുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP