Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വന്ദേ ഭാരത് മിഷൻ; സ്വന്തമായി ടിക്കറ്റ് എടുക്കാൻ മാർഗമില്ലാത്ത പ്രവാസികൾക്ക് കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്ന് സഹായം; ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്‌പോർട്ടും വിസയും സമർപ്പിക്കണം; സാമ്പത്തികശേഷി ഇല്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തണമെന്നും ഹൈക്കോടതിയിൽ സോളിസിറ്റർ ജനറൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വന്ദേ ഭാരതിന്റെ ഭാഗമായി നാട്ടിൽ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാർക്കും എംബസ്സി/കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാൽ, ലഭിക്കുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ തിങ്കളാഴ്ച കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നൽകി.

ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്‌പോർട്ടും വിസയും സമർപ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള സ്വയം സാക്ഷ്യപ്പെടുത്തണം. അതാത് എംബസ്സി/കോൺസുലേറ്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലെ എംബസ്സി ക്ഷേമനിധി (ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട്) ഉപയോഗിക്കാൻ കേന്ദ്രസർക്കാരിനും എംബസ്സികൾക്കും കോൺസുലേറ്റുകൾക്കും നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നിവരായിരുന്നു ഹരജിക്കാർ.കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലാവുകയും നാട്ടിൽ വരാൻ വിമാന ടിക്കറ്റ് എടുക്കാൻ കഴിവില്ലാത്തവരുമായ യു.എ.ഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭർത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയുടെ ക്ഷേമനിധിയിൽ നിന്നും തുക അനുവദിക്കണമെന്നായിരുന്നു ആദ്യ മൂന്ന് ഹരജിക്കാരുടെ ആവശ്യം.

ഗൾഫ് രാജ്യങ്ങളിലെ എംബസ്സികളിലുള്ള ക്ഷേമനിധികളിലെ നൂറു കോടിയിൽപ്പരം രൂപ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്ലാ പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെയും നാട്ടിലെത്തിക്കണമെന്നായിരുന്നു നാലാം ഹരജിക്കാരനായ പൊതുപ്രവർത്തകൻ ജോയ് കൈതാരത്തിന്റെ ആവശ്യം.

അഡ്വ പി ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ ജോർജ്ജ്, അഡ്വ. ആർ മുരളീധരൻ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി കോടതിയിൽ ഹാജരായത്.
കേന്ദ്രസർക്കാരും, റിയാദിലെയും ദോഹയിലെയും ഇന്ത്യൻ എംബസ്സികളിലെ അംബാസ്സഡർമാരും ദുബായിലെയും ജിദ്ദയിലെയും ഇന്ത്യൻ കോൺസുലേറ്റ് ജനറൽമാരുമാണ് എതിർ കക്ഷികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP