Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന ആഭ്യന്തര സമിതിക്ക് സുതാര്യതയില്ലെന്ന് പരാതിക്കാരി; നടപടിക്രമങ്ങൾ വിശദീകരിക്കുകയോ റെക്കോഡ് ചെയ്യുകയോ ചെയ്യുന്നില്ല; താൻ കൊടുത്ത മൊഴിയുടെ പകർപ്പ് പോലും നൽകുന്നില്ല; നിലവിലെ സമിതിയിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ കേസിൽ സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതി പ്രവർത്തനങ്ങളിൽ സുതാര്യത ഇല്ലെന്ന് പരാതിക്കാരി ആരോപിച്ചു. സമിതിയുടെ മുമ്പാകെ ഹാജരാകില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. തന്റെ അഭിഭാഷകനെ വാദിക്കാനായി അനുവദിക്കുന്നില്ല എന്നും പരാതിക്കാരി ആരോപിച്ചു.

സുപ്രീംകോടതി സമിതിക്ക് സുതാര്യത ഇല്ലെന്ന് പരാതിക്കാരിയുടെ ആരോപണം. എന്താണ് നടപടിക്രമമെന്ന് സമിതി വിശദീകരിക്കുന്നില്ല. ആഭ്യന്തര സമിതിയുടെ നടപടിക്രമങ്ങൾ വീഡിയോയിലോ ഓഡിയോയിലോ പകർത്തുന്നില്ല. താൻ കൊടുത്ത മൊഴിയുടെ പകർപ്പ് നൽകുന്നില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.

അഭിഭാഷകനെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടെന്നും പരാതിക്കാരി വിശദമാക്കി. നിലവിലെ സമിതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിക്കാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP