Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടക തിരഞ്ഞെടുപ്പിനെ തുടർന്ന് ഇന്ധന വിലവർധന പാടില്ലെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് എണ്ണക്കമ്പനികൾ; എണ്ണവില വർധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികളിൽനിന്നു കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്നും സൂചന; പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു

കർണാടക തിരഞ്ഞെടുപ്പിനെ തുടർന്ന് ഇന്ധന വിലവർധന പാടില്ലെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് എണ്ണക്കമ്പനികൾ; എണ്ണവില വർധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികളിൽനിന്നു കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്നും സൂചന; പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇന്ധന വിലവർധന തത്കാലം പാടില്ലെന്ന നിർദ്ദേശം കേന്ദ്രസർക്കാർ നൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് എണ്ണക്കമ്പനികൾ. എച്ച്പിസിഎലിന്റെയും ഐഒസിയുടെയും മേധാവിമാരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എണ്ണവില വർധിപ്പിക്കാനുള്ള അവകാശം പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്നു കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പൊതുമേഖലാ എണ്ണക്കനമ്പനികളുടെ ഓഹരിമൂല്യം ഇടിഞ്ഞു.

കർണാടകത്തിൽ അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയലക്ഷ്യം മുന്നിൽക്കണ്ടുള്ള ബിജെപി സർക്കാരിന്റെ നീക്കമാണ് വിലവർധന നീട്ടിവെക്കാനുള്ള തന്ത്രത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള നിർദ്ദേശം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളായ എഒസിയുടെയും എച്ച്പിസിഎല്ലിന്റെയും കർണാടക വിഭാഗം വ്യക്തമാക്കി. രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തിൽ ഇന്ധന വിലവർധന തത്കാലം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകിയതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾക്കെല്ലാം സർക്കാർ നിർദ്ദേശം നൽകിയെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. പെട്രോൾവില 80 രൂപയോളം വർധിക്കുകയും ഡീസൽ വിലയിലും സമാനമായ രീതിയിൽ വർധനയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. വിലവർധന നിയന്ത്രിക്കാനുള്ള നിർദ്ദേശം കൈമാറിയെന്ന വിവരം പുറത്തുവന്നതോടെ എഒസി ഷെയറുകളിൽ 7.6 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. എച്ച്പിസിഎലിന് ആവട്ടെ ഓഹരികളിൽ 8.3 ശതമാനം ഇടിവാണുണ്ടായത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താരതമ്യേന കുറഞ്ഞുനിൽക്കവെ രാജ്യത്തെ ഇന്ധനവില സർവകാല റിക്കാർഡ് കൈവരിച്ചതോടെയാണ് കേന്ദ്രസർക്കാർ വില വർധിപ്പിക്കരുതെന്ന് നിർദേശിച്ചത്. എണ്ണവിലയിലുണ്ടായ കുറവുമൂലം കന്പനികൾക്കുണ്ടായ ലാഭംകൊണ്ടു വില വർധിപ്പിക്കാതെ തൽക്കാലം മുന്നോട്ടു പോവാനാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ധനവില നിർണാവകാശം എണ്ണക്കന്പനികൾക്കായതിനാൽ സർക്കാരിന് ഇക്കാര്യത്തിൽ കർശനനടപടിക്കു വകുപ്പില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP