Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ധന വില സെഞ്ച്വറിക്കായി കുതിക്കുന്നു; ഇന്ന് കൂടിയത് 16 പൈസ; പതിനാലാം ദിവസവും വില മേപ്പോട്ട് തന്നെ; അധിക നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ; പ്രധാന മന്ത്രി ഇപ്പോഴും മൗനത്തിലും

ഇന്ധന വില സെഞ്ച്വറിക്കായി കുതിക്കുന്നു; ഇന്ന് കൂടിയത് 16 പൈസ; പതിനാലാം ദിവസവും വില മേപ്പോട്ട് തന്നെ; അധിക നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ; പ്രധാന മന്ത്രി ഇപ്പോഴും മൗനത്തിലും

തിരുവനന്തപുരം : തുടർച്ചയായ 14ാം ദിവസവും ഇന്ധവില ശരം വിട്ടപ്പോലെ മേപ്പോട്ട് തന്നെ.പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ കൂട്ടി 74.943 രൂപയുമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില തിരുവനന്തപുരത്താണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 ദിവസം കൊണ്ട് മൂന്ന് രൂപയിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നതുകൊച്ചിയിൽ പെട്രോളിന് 81.10 ഡീസലിന് 73.32 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 81.27 രൂപയും ഡീസലിന് 73.99 രൂപയുമാണ് വില.

ഇന്ധന വില സർവ്വകാല റെക്കോർഡിൽ പായുമ്പോൾ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്ന സ്ഥിതിയാണ്. ഈ അവസ്ഥയിലും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇതുവരെ ഒരു പ്രതികരണത്തിലനും തയാറായിട്ടില്ല എന്നത് ആശ്ചര്യമായ കാര്യമാണ്.

ഇന്ധന വില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ വിലപിടിച്ചു നിർത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. എന്നാൽ എല്ലാ വാഗ്ദാനങ്ങൾക്കുമിടയിലും ഇന്ധന വില കുതിക്കുകയാണ്

അതേസമയം ഇന്ധന വില വർധനവിനെ തുടർന്നുള്ള അധിക നികുതി വരുമാനം കേരളാ സർക്കാർ വേണ്ടെന്ന് വെക്കുമെന്ന് ധനമന്ത്രി തോമസ്‌ ഐസക് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേന്ദ്രനയത്തിനെതിരെ രാജ്യത്ത് ഉയർന്നു വരുന്ന സമരങ്ങൾക്ക് ഈ നിലപാട് ശക്തി പകരുമെന്നും ഐസക്ക് പറഞ്ഞു.

തുടർച്ചയായ എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതിൽ നിന്ന് ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിച്ചത്.മുമ്പ് ഉമ്മൻ ചാണ്ടി സർക്കാറിന്റെ ഭരണകാലത്ത് എണ്ണവില കൂടിയപ്പോൾ അധിക നികുതിവരുമാനം ഒഴിവാക്കിയിരുന്നു. ഇത്തരത്തിൽ നികുതി ഒഴിവാക്കണമെന്ന് ഇടത് സർക്കാറിനോട് ആവശ്യം ഉന്നയിച്ചുവെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിരുന്നില്ല.

ഇന്ധന വില കൂടുേമ്പാഴും നികുതി കുറക്കാൻ കേന്ദ്രസർക്കാർ തയാറായിരുന്നില്ല.കർണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധന വില വർധനയ്ക്ക് ഏതാനും ദിവസങ്ങളിൽ നിയന്ത്രണമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് വീണ്ടും വിലവർദ്ധന തുടരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP