Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എണ്ണവില അനിയന്ത്രിതമായി ഉയരുമ്പോഴും എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് ഉറച്ച് കേന്ദ്രസർക്കാർ; എക്സൈസ് തീരുവ കുറക്കുന്ന കാര്യം ആലോചനയിലില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ; എണ്ണവില ഇനിയും ഉയരാൻ സാധ്യത

എണ്ണവില അനിയന്ത്രിതമായി ഉയരുമ്പോഴും എക്സൈസ് ഡ്യൂട്ടി കുറക്കില്ലെന്ന് ഉറച്ച് കേന്ദ്രസർക്കാർ; എക്സൈസ് തീരുവ കുറക്കുന്ന കാര്യം ആലോചനയിലില്ലെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ; എണ്ണവില ഇനിയും ഉയരാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: . പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ഉടൻ കുറക്കാൻ കഴിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ത്ര പ്രഥാൻ അറിയിച്ചു. ഡൽഹിയിൽ ഒരു ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദഹം. ഇതോടെ എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതയും ഏറി.

ഇപ്പോൾ തന്നെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വില വർധനവാണ് പെട്രോളിനും ഡീസലിനും ഉണ്ടായത്. പെട്രോൾ ലിറ്ററിന് 77 രൂപയും, ഡീസൽ ലിറ്ററിന് 70 രൂപയോളവുമെത്തി. ഈ സാഹചര്യത്തിൽ എക്സൈസ് തീരുവ കുറക്കണമെന്ന ആവശ്യമുയർന്നിരുന്നു.

കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് തവണയാണ് എണ്ണയുടെ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചത്. പെട്രോളും ഡീസലും ആഭ്യന്തര ഉത്പന്നമാണ്. അവിടങ്ങളിൽ ഉണ്ടാവുന്ന വില വ്യത്യാസത്തിന് അനുസരിച്ചാണ് രാജ്യത്തും വിലയിൽ മാറ്റമുണ്ടാവുന്നത്. കേന്ദ്രം കഴിഞ്ഞ ഒക്ടോബറിൽ എക്സൈസ് തീരുവ കുറച്ചിരുന്നുവെന്നും ഇനിയും കുറക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രഥാൻ ചൂണ്ടിക്കാട്ടി.

ഒരു ലിറ്റർ ഡീസലിന് മേൽ 15.33 രൂപയും, പെട്രോളിന് മേൽ 19.48 രൂപയുമാണ് എക്സൈസ് ഡ്യൂട്ടിയായി ഇപ്പോൾ കേന്ദ്രം ചുമത്തുന്നത്. യു.പി.എ ഭരണകാലത്ത് ഇത് അഞ്ച് രൂപ പത്ത് പൈസ ഡീസലിനും, പെട്രോളിന് 11 രൂപയുമായിരുന്നു. ഇതാണ് ഇപ്പോൾ വലിയ തോതിൽ വർധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP