Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല;എണ്ണവില സ്ഥിരപ്പെട്ടു വരുന്നുണ്ട്; ആഗോളവിപണയിലും വില കുറയുന്നത് നല്ല സൂചനയാണ്; എണ്ണ വിലവർധനവിൽ ആശങ്കപ്പെടേണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധനയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. തുടർച്ചയായി രാജ്യത്തെ എണ്ണവില വർധിക്കുന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. എണ്ണവില സ്ഥിരപ്പെട്ടു വരുന്നുണ്ട്. സർക്കാർ കൃത്യമായി കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗൾഫ് മേഖലയിലെ പ്രശ്‌നങ്ങൾ കാരണം എണ്ണ വില തുടർച്ചയായി ഉയർന്നിരുന്നു.

പക്ഷേ കഴിഞ്ഞ രണ്ടുദിവസമായി ആഗോളവിപണയിലും വില കുറയുന്നത് നല്ല സൂചനയാണെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ആഗോളവിപണയിൽ അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമമില്ലെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP