Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കശ്മീരികൾക്ക് പ്രധാനം ഫോണല്ല ജീവനാണെന്ന് സത്യപാൽ മാലിക്; ഫോൺ ഉപയോഗിച്ചിരുന്നത് തീവ്രവാദികൾ; ജമ്മു കശ്മീർ ഗവർണറുടെ പ്രഖ്യാപനം സംസ്ഥാന പുനഃസംഘടനക്ക് ശേഷം മൊബൈൽ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെ

കശ്മീരികൾക്ക് പ്രധാനം ഫോണല്ല ജീവനാണെന്ന് സത്യപാൽ മാലിക്; ഫോൺ ഉപയോഗിച്ചിരുന്നത് തീവ്രവാദികൾ; ജമ്മു കശ്മീർ ഗവർണറുടെ പ്രഖ്യാപനം സംസ്ഥാന പുനഃസംഘടനക്ക് ശേഷം മൊബൈൽ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കശ്മീരികൾക്ക് ഫോൺ പ്രധാനപ്പെട്ടതായിരുന്നില്ലെന്നും അത് ഉപയോഗിച്ചിരുന്നത് തീവ്രവാദികളായിരുന്നുവെന്നും ജമ്മു കശ്മീർ ഗവർണ്ണർ സത്യ പാൽ മാലിക്. ജമ്മു കശ്മീരിൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് കശ്മീർ ഗവർണ്ണറുടെ വിശദീകരണം. 'ഞങ്ങൾക്ക് ടെലിഫോണുകൾ നിർബന്ധമല്ല, പക്ഷെ നാട്ടുകാരുടെ ജീവനാണ് ഞങ്ങൾ പ്രാധാന്യം കൽപിക്കുന്നത്. മുമ്പും ആളുകൾ ടെലിഫോൺ ഇല്ലാതെ ജീവിച്ചിട്ടുണ്ട്. നിങ്ങൾ മനസ്സിലാക്കണം തീവ്രവാദികൾ സംഘടിക്കാനാണ് ഇത് ഉപയോഗിക്കുന്നത്' - ഗവർണ്ണർ കൂട്ടിച്ചേർത്തു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിലെ ടെലഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു. 40 ലക്ഷം പോസ്റ്റ്പെയ്ഡ് കണക്ഷനുകളാണ് തിങ്കളാഴ്ച ഉച്ച മുതൽ പ്രവർത്തിച്ചു തുടങ്ങിയത്. ഓഗസ്റ്റ് അഞ്ചിന് ടെലഫോൺ ഉൾപ്പടെയുള്ള ആശയവിനിമയ സംവിധാനങ്ങെളല്ലാം വിഛേദിച്ച ശേഷം ഇന്നാണ് ജമ്മുകശ്മീരിൽ പോസ്റ്റ്‌പെയ്ഡ് സർവ്വീസ് പുനഃസ്ഥാപിക്കുന്നത്. ഇപ്പോൾ 70 ദിവസങ്ങൾക്ക് ശേഷമാണ് ടെലഫോൺ ബന്ധം പുനഃസ്ഥാപിക്കുന്നത്. ബി.എസ്.എൻ.എൽ പോസ്റ്റ് പെയ്ഡ് സേവനങ്ങൾ മാത്രമാണ് പുനഃസ്ഥാപിച്ചത്. ഇന്റർനെറ്റ് സൗകര്യം ഇപ്പോഴും ലഭ്യമല്ല. ഇന്റർനെറ്റ് സേവനവും താമസിയാതെ പുനഃസ്ഥാപിക്കുമെന്ന് ഗവർണ്ണർ അറിയിച്ചു.

കശ്മീരിൽ തിങ്കളാഴ്ച മുതൽ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈൽ ഫോൺ സർവീസുകളും പുനഃസ്ഥാപിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കശ്മീരിലെ പത്ത് ജില്ലകളിലും സർവീസ് പുനഃസ്ഥാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് ബി.എസ്.എൻ.എൽ സേവനങ്ങൾ മാത്രം പുനഃസ്ഥാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP