Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

തിരുവനന്തപുരത്തെ പൈപ്പ് വെള്ളം കുടിച്ചാൽ പണി കിട്ടും; മുംബൈയിലെ കുടിവെള്ളം സൂപ്പർ; രാജ്യത്തെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കാൻ കൊള്ളില്ലെന്ന് കേന്ദ്ര സർക്കാർ പഠനം; ശുദ്ധമായ കുടിവെള്ളം കണ്ടെത്തിയത് മുംബൈ സിറ്റിയിൽ; കേരളത്തിലെ സാമ്പിളുകൾ മാലിന്യമെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരത്തെ പൈപ്പ് വെള്ളം കുടിച്ചാൽ പണി കിട്ടും; മുംബൈയിലെ കുടിവെള്ളം സൂപ്പർ; രാജ്യത്തെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കാൻ കൊള്ളില്ലെന്ന് കേന്ദ്ര സർക്കാർ പഠനം; ശുദ്ധമായ കുടിവെള്ളം കണ്ടെത്തിയത് മുംബൈ സിറ്റിയിൽ; കേരളത്തിലെ സാമ്പിളുകൾ മാലിന്യമെന്ന് കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിന്റെ തലസ്ഥാന നഗരിയിൽ താമസിക്കുന്നവർ ജാഗ്രതൈ. തിരുവനന്തപുരത്തെ പൈപ്പ് വെള്ളം ഉൾപ്പടെ രാജ്യത്തെ 13 സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പ് വെള്ളം ഉപയോഗിക്കാൻ കൊള്ളില്ലെന്ന് കേന്ദ്ര സർക്കാർ. മെട്രൊപൊളിറ്റൻ നഗരങ്ങളിൽ ശുദ്ധമായ പൈപ്പുവെള്ളം കിട്ടുന്ന ഏകയിടം മുംബൈയാണെന്നും കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. ഇവയുൾപ്പെടെ രാജ്യത്തെ 21 തലസ്ഥാനനഗരങ്ങളിലെ പൈപ്പുവെള്ളത്തിന്റെ ഗുണനിലവാരമാണ് അളന്നത്.

ഡൽഹിയിലെ 11 ഇടങ്ങളിൽനിന്നാണ് ശുദ്ധി പരിശോധിക്കാനുള്ള വെള്ളമെടുത്തത്. എല്ലാ സാമ്പിളും അശുദ്ധമായിരുന്നു. തിരുവനന്തപുരത്തുനിന്നു ശേഖരിച്ച 10 സാമ്പിളുകളും മലിനമായിരുന്നു. മുംബൈയിലെ 10 സാമ്പിളുകളിൽ എല്ലാം ശുദ്ധവും.പൈപ്പുവെള്ളം കുടിക്കാൻകൊള്ളാവുന്നതാക്കാൻ കേന്ദ്രം എങ്ങനെയാണു സഹായിക്കേണ്ടതെന്നു ചോദിച്ച് സംസ്ഥാനസർക്കാരുകൾക്ക് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സാണ് (ബി.ഐ.എസ്.) പഠനം നടത്തിയത്. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാര മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനമാണ് ബി.ഐ.എസ്.

ആണവവികിരണ പദാർഥങ്ങളുടെ സാന്നിധ്യമുൾപ്പെടെ 48 കാര്യങ്ങളുടെ പരിശോധനയാണ് ബി.ഐ.എസ്. നിശ്ചയിച്ചത്. എന്നാൽ, ഇപ്പോൾ നടത്തിയ പഠനത്തിൽ ഈ പരിശോധനയുൾപ്പെടെയുള്ള ചിലത് നടത്തിയിട്ടില്ല. രാസവസ്തുക്കൾ, വിഷപദാർഥങ്ങൾ, ബാക്ടീരിയ എന്നിവയുടെ സാന്നിധ്യം പരിശോധിച്ചു. ശുദ്ധിയളക്കാനുള്ള ഓർഗാനോലെപ്റ്റിക് പരിശോധനയും നടത്തി. പ്രധാനമന്ത്രിയുടെ ജലജീവൻ ദൗത്യത്തിന്റെ ഭാഗമായാണ് ഈ പരിശോധന. എന്നാൽ ഏറ്റവും മലിനീകരണം നേരിടുന്ന മുംബൈ സിറ്റിയിൽ കുടിവെള്ളത്തിന് മലിനീകരണമില്ലെന്നതും താരതമ്യേന ജനസാന്ദ്രത അടിസ്ഥാനത്തിൽ മലീനീകരണം കൂടിയതുമായ തിരുവനന്തപുരത്തെ വെള്ളം എങ്ങനെ മലീനീരികരിക്കപ്പെടുമെന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

പരിശോധനയിലെ തോറ്റവർ: തലസ്ഥാനം മലിനസാമ്പിൾ

മുംബൈ 0/10
ഹൈദരാബാദ് 1/10
ഭുവനേശ്വർ 1/10
റാഞ്ചി 1/10
റായ്പുർ 5/10
അമരാവതി 6/10
ഷിംല 9/10
ചണ്ഡീഗഢ് 10/10
തിരുവനന്തപുരം 10/10
പട്‌ന 10/10
ഭോപാൽ 10/10
ഗുവാഹാട്ടി 10/10
ബെംഗളൂരു 10/10
ഗാന്ധിനഗർ 10/10
ലഖ്‌നൗ 10/10
ജമ്മു 10/10
ജയ്പുർ 10/10
ദെഹ്‌റാദൂൺ 10/10
ചെന്നൈ 10/10
കൊൽക്കത്ത 9/9
ഡൽഹി 11/11

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP