Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

"ഓടുന്ന ട്രെയിനിൽ അഭ്യാസം കാണിക്കുന്നത് ധീരതയല്ല, മണ്ടത്തരമാണ്: നിങ്ങളുടെ ജീവിതം അമൂല്യമാണ്, അത് അപകടത്തിലാക്കരുത്"; ഭയാനകമായ വീഡിയോ പങ്കുവെച്ച് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  നിയമങ്ങൾ പാലിക്കാൻ പൗരന്മാർ ബാധ്യസ്ഥനെന്ന് പ്രേരിപ്പിക്കുന്ന വീഡിയോ പുറത്ത് വിട്ട് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. വേഗതയിൽ പോകുന്ന ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കുന്ന യുവാവിന്റെ ഭയാനകമായ ടിക് ടോക് വിഡിയോയാണ് മന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വേഗതയിൽ പോകുന്ന ട്രെയിനിൽ അഭ്യാസം കാണിച്ച് ഇറങ്ങാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കാൽ നിലത്ത് വച്ച് വണ്ടിക്കൊപ്പം ഓടുമ്പോൾ കാൽ തെറ്റി ട്രെയിനിന്റെ അടിയിലേക്ക് പതിക്കുകയായിരുന്നു. ട്രെയിനിലെ മറ്റൊരു യാത്രക്കാരനാണ് വീഡിയോ ചിത്രീകരിച്ചത്.

സംഭവത്തിൽ ട്രെയിനുള്ളിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിക്കുകയും വാതിലിന് സമീപം നിന്നവർ അകത്തേക്ക് ഓടിപോകുകയും ചെയ്യുന്നുണ്ട്. ഏഴ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തിൽപ്പെട്ട യുവാവ് എഴുന്നേറ്റ് ഇരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഴ്ചയ്ക്കിടയിൽ തലയ്ക്ക് ശക്തമായി ക്ഷതം സംഭവിച്ചതായി വീഡിയോയിൽ നിന്നും വ്യക്തമായി കാണാൻ സാധിക്കും. " ഓടുന്ന ട്രെയിനിൽ അഭ്യാസം കാണിക്കുന്നത് ധീരതയല്ല, മണ്ടത്തരമാണ്. നിങ്ങളുടെ ജീവിതം അമൂല്യമാണ്, അത് അപകടത്തിലാക്കരുത് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP