Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉടൻ വരുന്നു പ്ലാസ്റ്റിക് നോട്ടുകൾ; പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ തെരഞ്ഞെടുത്ത അഞ്ച് സിറ്റികളിൽ പുറത്തിറക്കും; 2000 രുപയുടെ നോട്ടുകൾ പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

ഉടൻ വരുന്നു പ്ലാസ്റ്റിക് നോട്ടുകൾ; പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ തെരഞ്ഞെടുത്ത അഞ്ച് സിറ്റികളിൽ പുറത്തിറക്കും; 2000 രുപയുടെ നോട്ടുകൾ പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്ലാസ്റ്റിക് നോട്ടുകൾ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ. എന്നാൽ നോട്ടുകൾ പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ടുകൾ തെരഞ്ഞെടുത്ത അഞ്ച് സിറ്റികളിൽ പുറത്തിറക്കുമെന്ന് ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്‌സഭയിൽ അറിയിച്ചു.

കൊച്ചി, മൈസൂരു, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുന്നത്. സമീപഭാവിയിൽ രണ്ടായിരം രൂപാ നോട്ടുകൾ പിൻവലിക്കാൻ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് എഴുതി നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം, രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിക്കാൻ തീരുമാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമീപ ഭാവിയിലൊന്നും 2000 രൂപയുടെ അച്ചടി അവസാനിപ്പിക്കാൻ ആലോചനയില്ലെന്ന് പൊൻ രാധാകൃഷ്ണൻ അറിയിച്ചു.

പുതിയ 500, 2000 നോട്ടുകൾ തമ്മിൽ വലുപ്പത്തിൽ 10 മില്ലിമീറ്റർ വ്യത്യാസമുണ്ടെന്നും അതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി സഭയെ അറിയിച്ചു. 2016 നവംബറിലാണ് പഴയ 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്ന് 2,000 രൂപാ നോട്ടുകൾ അവതരിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP