Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കള്ളനോട്ടുകൾ തടയാൻ പ്ലാസ്റ്റിക് നോട്ടുകളുടെ അച്ചടി തുടങ്ങുമെന്നു കേന്ദ്രം; പരീക്ഷണം കൊച്ചിയിലും; അച്ചടിസാമഗ്രികൾ ശേഖരിച്ചു തുടങ്ങിയെന്നു കേന്ദ്ര ധനസഹമന്ത്രി

കള്ളനോട്ടുകൾ തടയാൻ പ്ലാസ്റ്റിക് നോട്ടുകളുടെ അച്ചടി തുടങ്ങുമെന്നു കേന്ദ്രം; പരീക്ഷണം കൊച്ചിയിലും; അച്ചടിസാമഗ്രികൾ ശേഖരിച്ചു തുടങ്ങിയെന്നു കേന്ദ്ര ധനസഹമന്ത്രി

ന്യൂഡൽഹി: കള്ളനോട്ടുകൾ തടയാൻ പ്ലാസ്റ്റിക് നോട്ടുകളുടെ അച്ചടി തുടങ്ങുമെന്നു കേന്ദ്ര ധനസഹമന്ത്രി അർജുൻ രാം മേഘ്വാൽ. പരീക്ഷണാർഥം കൊച്ചിയിലും നോട്ടെത്തിക്കും. നോട്ടിനായി അച്ചടിസാമഗ്രികൾ ശേഖരിച്ചു തുടങ്ങിയെന്നു മന്ത്രി അറിയിച്ചു.

2014 ഫെബ്രുവരിയിൽ, 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുമെന്ന് സർക്കാർ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജൻ നിർമ്മിക്കാൻ ബുദ്ധിമുട്ടാണെന്നും അഞ്ചുവർഷമാണ് അവയുടെ ശരാശരി കാലയളവ് എന്നതുമാണ് പ്രത്യേകതയായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയയിലാണ് ആദ്യം പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്.

സുരക്ഷാ നാരില്ലാത്ത 1000 രൂപയുടെ നോട്ടുകൾ ലഭിച്ച സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും വീഴ്ചയ്ക്കു പിന്നിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിക്കു പുറമെ മൈസൂരു, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിലാണു പരീക്ഷണാർഥം പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP