Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തിന്റെ പേരുമാറ്റുന്ന വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി; ഹർജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാനും നിർദ്ദേശം

രാജ്യത്തിന്റെ പേരുമാറ്റുന്ന വിഷയത്തിൽ ഇടപെടാതെ സുപ്രീംകോടതി; ഹർജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റുന്ന വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. ‘ഇന്ത്യ’ എന്നതു മാറ്റി ‘ഭാരത്’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാൻ കോടതിക്ക് നിർദ്ദേശം നൽകാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹർജിയുടെ പകർപ്പ്​ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്​ അയച്ചു കൊടുക്കാൻ ഹരജിക്കാരനോട്​ കോടതി നിർദ്ദേശിക്കുകയും ചെയ്​തു.

‘ഞങ്ങൾക്ക് അതു ചെയ്യാൻ സാധിക്കില്ല. ഭരണഘടനയിൽ ഇന്ത്യയെ ഭാരത് എന്നും വിളിക്കുന്നുണ്ട്’– ഭരണഘടനയിലെ ആർട്ടിക്കിൾ 1 പരാമർശിച്ച് ബോബ്ഡെ അറിയിച്ചു. ഇതേ ആവശ്യവുമായി ഹർജിക്കാരന് വേണമെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു. തുടർന്ന് ഹർജി കോടതി തള്ളി. സമാനമായ ആവശ്യവുമായെത്തിയ ഒരു ഹർജി 2016ൽ സുപ്രീം കോടതി തള്ളിയിരുന്നു.

‘ഇന്ത്യ’ എന്ന പേര് കൊളോണിയൽ കാലഘട്ടത്തിലെ ‘ഹാങ് ഓവർ’ ഉള്ളതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കൂടാതെ രാജ്യത്തിന്റെ സംസ്കാരം പേരിൽ ഇല്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ നഗരങ്ങൾ പലതും പേരുമാറ്റുന്നതിന്റെ പശ്‍ചാത്തലത്തിൽ ഇന്ത്യ എന്ന പേരും മാറ്റണമെന്നും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP